അധർമ്മിയുടെ സ്വർണ്ണ നാണയത്തേക്കാൾ ധർമ്മിയുടെ ഒരു രൂപയാണ് നമുക്കിഷ്ടം

പ്രപഞ്ചധർമം അനുസരിച്ച് “ബ്രഹ്മചാരികളായി ജീവിക്കുന്ന” നമ്മൾ “നിസ്വാർത്ഥമായി” ആഗ്രഹിച്ചാൽ “അധർമ്മത്തിൽ” ഉള്ള ഒരു പൈസയും തസ്മൈ ഗുരുദേവാശ്രമത്തിലേക്ക് വരില്ല… എന്നതാണ് സത്യം.
****”ബ്രഹ്മചാരി” എന്നാൽ അറിവിനെ ചരിച്ചു ജീവിക്കുന്നവർ***

ധാരാളം ഗുരുഭക്തരും ധനികരും ഉണ്ടായിട്ടും ഗുരുദേവൻ ഇത് നമ്മുടെ കൈവശം ഏൽപ്പിച്ചു എങ്കിൽ അതിനുള്ള കാരണവും നമ്മൾ മനസ്സിലാക്കണം.

സ്വാർത്ഥമായ ആഗ്രഹങ്ങൾക്ക് പ്രപഞ്ചം കൂട്ട് നിൽക്കില്ല.
നമ്മൾ ഓരോരുത്തരും ധർമത്തിൽ ആണെങ്കിൽ…
നമ്മുടെ ആഗ്രഹം സത്യസന്ധമാണെങ്കിൽ…
ആ ആഗ്രഹത്തിന് പ്രപഞ്ചം എപ്പോഴും കൂടെയുണ്ടാകും.

ധർമത്തിൽ ഉള്ളവർ വിരലിൽ എണ്ണാവുന്നത് മതി… കോടിക്കണക്കിന് ആളുകൾ വേണ്ട… പാണ്ഡവർ എണ്ണത്തിൽ വെറും 5 പേരെ ഉണ്ടായിരുന്നുള്ളു… കൗരവർ 101… പക്ഷെ പ്രപഞ്ചം കൂടെ നിന്നത് ധർമത്തിന്റെ കൂടെയാണ്… അധർമം എണ്ണത്തിൽ കൂടുതൽ വേണം… അപ്പോൾ മാത്രമേ അവർക്ക് കുറച്ചു കാലത്തേക്കെങ്കിലും പിടിച്ചു നില്ക്കാൻ സാധിക്കൂ… എന്നാൽ “ധർമത്തെ സംരക്ഷിക്കുന്നത് ധർമ്മം തന്നെ ആണ്…”

ഗുരുദേവനും, പ്രപഞ്ചവും, ഗുരുപരമ്പരയും ധർമത്തിന്റെ കൂടെ ഉണ്ട്… പക്ഷെ “നാം ഓരോരുത്തരും സ്വയം ധർമത്തിൽ ആണോ എന്ന് മാത്രം ഒരോരുത്തരും ശ്രദ്ധിച്ചാൽ മതി…”.

ഇനിയെങ്കിലും മിണ്ടാപ്രാണികളെ കൊന്നു തിന്നുന്നത് നിർത്തി, ലഹരിയും, മദ്യപാനവും ഉപേക്ഷിച്ച്, അസൂയ, കുശുമ്പ്, പാരവയ്പ്പ്, പരദൂഷണം വിദ്വേഷം ഒക്കെ മാറ്റി വച്ച്, ഗുരുദേവൻ അരുൾ ചെയ്ത “പഞ്ചധർമവും, പഞ്ചശുദ്ധിയും” അക്ഷരംപ്രതി അനുഷ്ഠിച്ച്, ഈ ലോകം ഒന്നും നന്നായി കാണാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു കൂടെ? ഒരു പൈസ മുടക്കും ഇല്ലാത്ത ഒരു കാര്യമല്ലേ… “സത് ചിന്തകളിലൂടെ ശേഷ്ഠമായ ഒരു ലോകം സൃഷ്ടിക്കാൻ ധർമത്തിൽ നിൽക്കുന്നവർക്ക് സാധിക്കും… ചിന്തകളുടെ ശക്തി അനന്തമാണ്…! എന്നാൽ, ചിന്തകൾ അധർമത്തിലും, സ്വാർത്ഥവുമാണെങ്കിൽ ആ ചിന്തിക്കുന്ന വ്യക്തിക്കും, അവരുടെ കുടുംബത്തിനും സർവ്വനാശം ഭവിക്കും”.

ഇത്രയധികം മൂല്യച്യുതി സംഭവിച്ചിട്ടും, ഈ ലോകം ഇപ്പോഴും ഇങ്ങനെ തന്നെ നിലനിൽക്കുന്നുണ്ടെങ്കിൽ അതിനു കാരണം നമ്മുടെ മഹാഗുരുക്കന്മാരുടെ സത്ചിന്തകൾ മാത്രമാണ്. സൂക്ഷ്മകലോകത്തും, സ്ഥൂലലോകത്തുമായി ഇപ്പോഴും ലോകത്തിന്റെ നന്മക്കു വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ഗുരുപരമ്പര തന്നെ നമുക്കുണ്ട്.

“കോടിക്കണക്കിനു അധർമികളുടെ ദുഷ്ചിന്തകളെ ഒരു ഗുരുവിന്റെ സത്ചിന്തകൾകൊണ്ട് ബാലൻസ് ചെയ്ത് നിർത്താൻ സാധിക്കുന്നു എന്നാണ് ഇതിൽ നിന്നും നമുക്ക് മനസിലാക്കേണ്ടത്.”

അധർമത്തിൽ ഒരു ലോകവും കെട്ടിപ്പടുക്കാൻ സാധിക്കില്ല… “ഈ ലോകം സത്യത്തിലാണ് നിലകൊള്ളുന്നത്”.

അതുകോണ്ടുതന്നെ “അധർമ്മിയുടെ സ്വർണ്ണ നാണയം കൊണ്ട് വാങ്ങുന്ന എണ്ണയിൽ തെളിയിക്കുന്ന തിരി നമുക്ക് വേണ്ടാ… പാവപ്പെട്ട ധർമ്മിയുടെ ഒരു രൂപയാണ് നമുക്കിഷ്ടം”.

Leave a Comment

Your email address will not be published. Required fields are marked *


WhatsApp
YouTube
YouTube
Instagram
Scroll to Top