ശരീരവും മനസ്സും തളർന്ന് വലിയൊരു ചുവന്ന ബാഗിൽ അത്യാവശ്യ തുണിക്കഷണങ്ങളും ഗുരുജിയുടെ അനുഗ്രഹ സമ്മാനമായ പച്ച നോട്ടുകൾ പോക്കറ്റിലിട്ടു തണുത്ത വെളുപ്പാൻ കാലത്തു് ബാംഗ്ലൂർ മസ്ജിത് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി. ലക്ഷമണൻ ചേട്ടൻ അയച്ച് തന്ന ഗതാഗത വഴികളിലൂടെ അല്ലലില്ലാതെ ആശ്രമത്തിൽ എത്തി ചേർന്നു. എനിക്കുള്ള കഞ്ഞിയുമായി പാവം ലക്ഷമണൻ ചേട്ടൻ കാത്ത് നിൽപ്പുണ്ടായിരുന്നു. വൈകുന്നേരം 5 മണിക്ക് ഗുരുജി എന്നെ മെഡിറ്റേഷൻ ചെയ്യാനായി ഇരുത്തി. കൊച്ചു കുഞ്ഞുങ്ങളോട് പറയും പോലെ പറഞ്ഞു പഠിപ്പിച്ചു. 45 മിനിറ്റ് നേരം എങ്ങനെയെക്കെയോ സമയം കടന്ന് പോയി കാഴ്ചകൾ ഒന്നും കണ്ടില്ല. രാത്രി 8 മണിയോട് കൂടി പിന്നെയും ഇരുത്തി അപ്പോഴും സ്ഥിതി തഥൈവ. ഒരു കാര്യം വിട്ടു പോയി 8 മണിക്ക് മുൻപായി exercise ചെയ്യപ്പിച്ചു. അതായിരുന്നു ഏറ്റവും കഠിനം മനസ്സും ശരീരവും തളർന്ന വന് കൈയോ കാലോ പൊക്കാൻ കഴിയുമോ . എന്നെക്കാൾ പ്രയാസം ഗുരുജിക്കായിരുന്നു ഗുരുജിക്ക് നിരാശയും വേദനയും ക്ഷോഭവും സങ്കടവും എല്ലാം മാറി മാറി വന്ന് കൊണ്ടിരുന്നു. എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലൊ ഞാൻ എന്നോ മരിച്ചു പോയിരുന്നു. പിറ്റേദിവസവും രാവിലെ ഇത് തന്നെ ആവർത്തിച്ചു രാത്രിയും ഇങ്ങനെ തന്നെ ശവമായി കഴിഞ്ഞിരുന്ന ഞാൻ ഉരുകാൻ തുടങ്ങി. ഇനി എനിക്കൊരു വണ്ടിയില്ല ഇതു് അവസാന വണ്ടി യായിരുന്നു ഞാൻ ഇവിടെ അവസാനിക്കും. എനിക്ക് അതിനെക്കാൾ വിഷമം ഗുരുജിയുടെ വേദനിക്കുന്ന മുഖം കാണുക എന്നതായിരുന്നു. ഗുജി കസേര എടുത്തിട്ടു അടുത്തിരുന്ന് എന്റെ ചരിത്രം ചോദിച്ചു മനസ്സിലാക്കിയിട്ടു് പറഞ്ഞു നാളെ രാവിലെ താഴെ വരണം അതിന് ശേഷം മെഡിറ്റേഷൻ ചെയ്താൽ മതി. അന്നെനിക്ക് കാളരാത്രിയായിരുന്നു. രാവിലെ പറഞ്ഞത് പോലെ താഴത്തെ അടുക്കളയിൽ പോയി ലക്ഷമണൻ ചേട്ടൻ എന്തൊക്കെയൊ ഒരുക്കി വെച്ചിരുന്നു ഗുരുജി എനിക്ക് വേണ്ടി എന്തൊക്കെയൊ സൂഷ്മത്തിൽ ചെയ്തു തന്നിട്ടു്. മുകളിൽ കൊണ്ടു പോയി മെഡിറ്റേഷൻ ചെയ്യാൻ ഇരുത്തി.
ഭാഗം രണ്ടു്
…………………….
തലേ ദിവസം ഇരുന്നത് പോലെ തന്നെ ഇരുന്നു കുറച്ച് കഴിഞ്ഞപ്പോൾ എന്റെ ശരീരം എനിക്ക് നഷ്ടമായി കണ്ണടച്ചാണ് ഇരുന്നതെങ്കിലും ഞാനതാ നടന്ന് പോകുന്നു അറിയാത്തതും കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ വഴികളിലൂടെ ആശ്വദിച്ച് നടക്കയാണ്. എന്തൊക്കെയോ കാണുന്നു ഒന്നും ഓർമ്മയില്ല എനിക്ക് എന്നെ കാണാം കുറച്ച് കൂടി സുന്ദരനാണ് Smart ആണ് കുറെ കഴിഞ്ഞപ്പോൾ കുറെശ്ശെ ബോധത്തിലേക്ക് വന്നു ഉള്ളിൽ ഭയം തോന്നി അനങ്ങി പോകരുത് എന്ന് കർശന നിർദ്ദേശം ശാസനയോടെ ഗുരു പറഞ്ഞതാണ് എന്റെ വിചാരം അനങ്ങുന്നുണ്ടോ എന്നറിയാൻ ഗുരുജി വടിയുമായി പിറകെ നിൽപ്പുണ്ട് എന്നതാണ്. കാരണം ഞാൻ അനുസരണ ഇല്ലാത്ത വികൃതിയാണല്ലൊ. ക്രമേണ മനസ്സിലായി ഗുരുജി ഇരുത്തിയത് പോലെ കൈ കോർത്ത് ഇരിക്കയാണ് സമാധാനമായി. പിന്നെയും ശരീരം നഷ്ടപ്പെട്ടു ഇപ്പോൾ ആകാശ മേഘങ്ങൾക്കിടയിലൂടെ ആയിരുന്നു. എന്തൊരു സുഖം എന്തൊരു ആനന്ദം ശരീര ബോധം തീരെയില്ല ഞാൻ ഒഴുകുകയാണ് വെളളത്തിലല്ല ആകാശഗംഗയിലൂടെ ഒഴുകി ഒഴുകി പരമമായ സുഖലാസ്യത്തിൽ സുഖ ശീതളമയിൽ പെട്ടെന്ന് അലാറം അടിച്ചു ഞെട്ടി ഉണർന്നു മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു അ സുഖത്തിൽ നിന്നും എഴുന്നേൽക്കാൻ തോന്നുന്നില്ല ഗുരുജിയുടെ കർശന നിർദ്ദേശമുണ്ടു് അലാറമടിച്ചാൽ ഉടൻ ഉണരണം. കണ്ണുകൾ തുറന്ന് കൈകൾ വിടർത്തി . കൊടിയ തണുപ്പാണ് അന്ന് ബാംഗ്ലൂരിൽ ഞാൻ പേന്റും ഷർട്ടും മാത്രമെ ധരിച്ചിരുന്നുള്ളു കിടുകിടാ കിടുങ്ങുന്ന തണുപ്പാണ് എന്നിട്ടും എന്റെ തലയുടെ ഇരുവശത്തു ജല കണങ്ങൾ ഒഴുകി ഇറങ്ങുന്നു ഞാൻ തുടച്ച് കളയുന്നത് ഗുരുജി കണ്ടു വിയർപ്പാണെന്നാണ് ഞാൻ കരുതിയത്. ഗുരുജിക്ക് വലിയ സന്തോഷമായി ഗുരുജിയുടെ സന്തോഷത്തിന്റെ കാരണം എനിക്ക് മനസ്സിലായില്ല ഞാൻ വിയർക്കുന്നതിന് ഗുരുജി എന്തിനാണ് സന്തോഷിക്കുന്നത് ചേട്ടൻ രക്ഷപ്പെട്ടു ഇനി സമാധാനമായി പോകാം ഇന്നാണെങ്കിലും നാളെയാണെങ്കിലും പോയാൽ സന്തോഷമെ ഉണ്ടാകു എത്തേണ്ടിടത്ത് എത്തി. അപ്പോൾ എനിക്ക് കാര്യം പിടി കിട്ടി.
മൂന്നാം ഭാഗം
………………………………….
വർഷങ്ങളും ജന്മാന്തരങ്ങളും താണ്ടിയാൽ പോലും കിട്ടാത്ത കിട്ടാക്കനിയാണ് മോക്ഷം. സഹസ്രാര ചക്രo ഉണർത്തുക ശ്രമകരമാണ്. മൂലാധാര ചക്രം ഒന്ന് അനങ്ങി കിട്ടണമെങ്കിൽ പോലും കാലങ്ങൾ എടുക്കും. ഒറ്റ ദിവസം കൊണ്ടു്
6 ചക്രങ്ങളും ഭേദിച്ച് സഹസ്രാര ചക്രം തുറന്ന് അമൃതവർഷം കരസ്തമാക്കി തന്ന മഹാപ്രഭോ…. അതിന്റെ യാതൊരു ഗർവ്വുമില്ലാതെ അനുസ്യൂതം ഞങ്ങളുടെ ഒപ്പമിരുന്ന് ഞങ്ങളോടൊപ്പം തമാശ പറഞ്ഞ് പൊട്ടിചിരിക്കുന്ന ഗുരുവെ…… അങ്ങയെ നമസ്ക്കരിക്കുന്നു. എനിക്ക് വാക്കുകൾ കിട്ടുന്നില്ല. മെഡിറ്റേഷൻ ചെയ്യുമ്പോൾ വായ് നിറയെ ഉമിനീർ വന്ന് നിറയും എന്ത് ചെയ്യണമെന്നറിയില്ല വളരെ കഷ്ടപ്പെട്ട് പിടിച്ച് വെക്കും മെഡിറ്റേഷൻ കഴിഞ്ഞപ്പോൾ കുടിച്ചിറക്കി ഭയത്തോടെ സംശയം ചോദിച്ചു. ഗുരുജി സന്തോഷത്തോടെ പറഞ്ഞു അമൃതാണ് കുടിച്ചിറക്കിക്കൊളളു. സമാധാനമായി.എന്തോ ഒരു വലിയ സമാധാനം കിട്ടിയതു് പോലെ . രാത്രി excercise കഴിഞ്ഞ് മൂൺ മെഡിറ്റേഷന് ഇരുന്നു കുറച്ച് കഴിഞ്ഞപ്പോൾ ഒരു കാൽ നഷ്ടപ്പെട്ടത് പോലെ എനിക്ക് ഒരു കാലില്ല വല്ലാതെ പുളയുന്ന വേദന അനങ്ങാൻ പറ്റില്ലല്ലൊ ഗുരുജി പിറകിൽ നില്പുണ്ട് എന്നാണ് വിചാരം കുറച്ച് കഴിഞ്ഞപ്പോൾ അടുത്ത കാലം നഷ്ടമായി. വല്ലാത്ത പുകച്ചിൽ സഹിക്കാൻ പറ്റുന്നില്ല ഗുരുജിയെ പേടിച്ച് അനങ്ങാതെ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ വലത് വശത്തു് നിന്നും ഒരാൾ ഒരു ഗ്ലാസ് വെള്ളം തന്നു ഒന്നും ചിന്തിച്ചില്ല പെട്ടെന്ന് വാങ്ങി കുടിച്ചു ക്രമേണ ബോധത്തിലേക്ക് വന്നപ്പോൾ ഉള്ളിൽ ഭയം ആളിക്കത്തി. കൈകോർത്തു അനങ്ങാതെ ചന്ദ്രനെ തന്നെ നോക്കിയിരിക്കണം എന്ന് കല്പിച്ച് ഗുരുജി പിറകിൽ നിൽക്കയാണ് ആരൊ കൊണ്ടുവന്ന വെള്ളം വാങ്ങി കുടിച്ചു വല്ലാതെ ഭയന്നു പോയി എന്നെ പറഞ്ഞു വിടുമോ അലാറം മുഴങ്ങി. ആദ്യം കാലിനുണ്ടായ കഠിന വേദന ഗുരുജിയെ ധരിപ്പിച്ചു. എപ്പോഴെങ്കിലും കാലിന് പ്രശ്നം ഉണ്ടായിട്ടുണ്ടൊ എന്ന് ചോദിച്ചു.പെട്ടെന്ന് ഒന്നുമില്ലായിരുന്നു എന്ന് പറയാൻ തുടങ്ങിയെങ്കിലും അഞ്ചാറ് വർഷങ്ങൾക്ക് മുൻപുള്ള കാര്യങ്ങൾ ഓർമ്മിച്ചു. ഞാൻ കടയിൽ ഒരു സ്ത്രിക്ക് സാധനം എടുത്തു കൊടുത്തു കൊണ്ടിരിക്കയായിരുന്നു അന്ന് സ്റ്റാഫു-കൾ ആരും വന്നിരുന്നില്ല. പെട്ടെന്ന് ഞാൻ താഴോട്ട് വീണു പോയി അ സ്ത്രി അയ്യോ എന്ന് നിലവിളിച്ച് എന്നെ എഴുന്നേൽക്കാൻ സഹായിക്കാൻ വന്നു. ഞാൻ വേണ്ട എന്ന് പറഞ്ഞിട്ടു കുറച്ച് കഴിഞ്ഞ് താനെ എഴുന്നേറ്റു .ഭാഗ്യത്തിന് ഒന്നും പറ്റിയില്ല. ഇങ്ങനെ രണ്ടു് പ്രാവശ്യം കൂടി സംഭവിചിട്ടുണ്ട്. കടയിൽ വെച്ചും Bus stand-ൽ വെച്ചും ഉടനെ കമ്പിയിൽ പിടിക്കാൻ കഴിഞ്ഞത് കൊണ്ടു് വീണില്ല . ഡോക്ടറെ കണ്ടു ഗുളിക തന്നു ഒരു മാസം ഗുളിക കഴിച്ചു. കുറെ സ്കാനിംഗിനും ടെസ്റ്റുകൾക്കും എഴുതി തന്നു അന്ന് പണം ഉള്ളത് കൊണ്ട് എല്ലാം ചെയ്തു ധാരാളം പണം ചെലവായി ഒന്നും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അവസാനം ഡോക്ടർ പറഞ്ഞു തലയോട് ഇളക്കി നോക്കാം ഞാൻ പിന്നെ അ വഴിക്ക് പോയിട്ടില്ല അക്കാര്യം മറന്നെ പോയി. ഗുരുജി പറഞ്ഞു ഇന്നി കാലിന് പ്രശ്നങ്ങൾ ഉണ്ടാകില്ല പ്രപഞ്ചo. ചേട്ടന്റെ കാലിന്റെ പ്രശ്നം തിർത്തു തന്നു .ഞാൻ വെള്ളം കുടിച്ച കാര്യം ഉണർത്തിച്ചു ഗുരുജി ചോദിച്ചു ആരായിരിക്കും ചേട്ടന് വെളളം തന്നത് അറിയാമൊ . വെളളം വാങ്ങി കടിച്ചു ആളെ കണ്ടില്ല വലതു് വശത്തുകൂടിയാണ് തന്നതു് അതിന്റെ രുചി ഇപ്പോഴും എന്റെ വായിൽ ഉണ്ടു് ആരെന്നറിയില്ല. ഗുരുജി പറഞ്ഞു ശ്രീ നാരായണ ഗുരുദേവനാണ് ചേട്ടന് വെളളം തന്നത്
10 ദിവസം എന്നെ ഗുരുജി ആശ്രമത്തിൽ തങ്ങാൻ അനുവദിച്ചു. ഗുരുവിന്റെ ഓരോ ചലനങ്ങളും സംഭാഷണങ്ങളും നിരീക്ഷയ്ക്കയായിരുന്നു. ആശ്രമ ജീവിതം എനിക്ക് പുത്തരിയല്ല ഒരു ഗുരുവെ ആദ്യമായല്ല ഞാൻ കാണുന്നത്. മുൻ ആശ്രമത്തിൽ അന്തേവാസി ആയിരുന്നില്ലെങ്കിൽ പോലും തൊട്ടടുത്ത് താമസിച്ച് അന്തേവാസിയുടെ അനുഭവ പരിചയം 38 വർഷമായി എനിക്കുണ്ടായിരുന്നു. നമ്മളിൽ നിന്നു വേറിട്ട് നിൽക്കാതെ ഏറ്റവും നല്ലൊരു ഗ്രഹസ്ഥാശ്രമിയായി വിശ്രമിക്കാതെ ഓരോ കാര്യങ്ങളിലും വ്യാപൃതനാകുന്ന ഗുരു മറ്റു ഗുരുക്കന്മാരെക്കാൾ എന്തു് കൊണ്ടും വ്യത്യസ്ഥത എന്റെ കണ്ണിൽ പെട്ടു. ഞാൻ കണ്ടിരുന്ന ഗുരുവിനെ പരിചരിക്കാൻ ശുശ്രൂഷിക്കാൻ വിയർപ്പ് ഒപ്പി എടുക്കാൻ പോലും ശിഷ്യഗണങ്ങളുടെ തിരക്കായിരുന്നു. ആശ്രമം ആദ്യം സന്ദർശിക്കുന്ന ഹതഭാഗ്യനെ എങ്ങനെയെല്ലാം മോഹവലയത്തിൽ പെടുത്താം എന്ന് ട്രെയിനിംഗ് കിട്ടിയിട്ടുള്ള ശിഷ്യഗണങ്ങളുടെയും അന്തേവാസികളുടെയും നടുക്ക് ദൈവ മായി വിരാജിക്കുന്നു. വരുന്നവരുടെ ചോരയും നീരും ഊറ്റി കുടിച്ച് ചണ്ടിയാകുമ്പോൾ സ്വന്തം വീട്ടുകാരെ വിളിച്ച് അവരുടെ കൂടെ പറഞ്ഞയക്കുന്ന ദയനീയ കാഴ്ചകൾ കണ്ടിട്ടുണ്ടു് അപ്പോഴെല്ലാം ഇതാണ് ആ ശ്രമം എന്ന് തെറ്റിദ്ധരിച്ചിരുന്നു. ഇന്നിതാ തികച്ചും വ്യത്യസ്ഥനായ ഒരു ഗുരു തികച്ചും വ്യത്യസ്ഥമായ ഒരു ആശ്രമം . കണ്ണിയറ്റുപോയ ദമ്പതിമാരെ കൂട്ടിയിണക്കാൻ കാണിക്കുന്ന തത്രപ്പാട് കണ്ടപ്പോൾ പഴയ കാര്യങ്ങൾ ഓർമ്മിച്ചു പോയി എത്രയെത്ര ദമ്പതികളെ പിരിയിച്ച് സംതൃപ്തിയടയുന്ന ആശ്രമം ഗുരു ഭർത്താവിനെ ഒറ്റക്ക് നിർത്തി ഒന്നു പറയും ഭാര്യയെ മാറ്റി നിറുത്തി ഒന്ന് പറയും മിക്കവാറും രണ്ടും രണ്ടു് പാത്രമാക്കും. ഇവർ വിചാരിക്കും ഗുരുവിന്റെ കാരുണ്യം. സത്യം വദാ ധർമ്മം ചരാ എന്ന തസ്മയ് ഗുരുജിയുടെ ജീവിത ലക്ഷ്യം ഗുരുജിയിലും ആശ്രമത്തിൽ വന്നു പോകുന്നവരിലും കാണാൻ കഴിഞ്ഞു. സ്നേഹത്തിന്റെ വെച്ച് കെട്ടില്ലാത്ത രൂപം ദർശിക്കാൻ എനിക്കവിടെ കഴിഞ്ഞു മെഡിറ്റേഷനിൽ കാണുന്ന കാഴ്ചകൾ പുറത്തു് പറയുമ്പോൾ മറ്റുള്ളവരിൽ അസൂയയൊ കുശുമ്പൊ ഉദിക്കുന്നില്ല കാരണം ഓരോരുത്തർക്കും വ്യത്യസ്ഥ രീതിയിൽ അനുഭവങ്ങൾ ഉണ്ടു്. ഭസ്മവും തീർത്ഥവും പ്രാർത്ഥനയും മാത്രം മതി ഏതു് രോഗവും ഏതു് പ്രശ്നങ്ങളും മാറി പോകും എന്ന് പറയുമ്പോൾ രോഗം മാറാതെ മരിക്കുന്നവർ കുടുംബ കലഹങ്ങൾ കടം വന്ന് നശിക്കുന്നവർ എല്ലാപേരും ഒരു പരിധി വിടുമ്പോൾ ആശ്രമം വിട്ടു പോകും അവരെ ഭാഗ്യമില്ലാത്തവർ കർമ്മദോഷം ബാധിച്ചവർ എന്നെല്ലാം പറഞ്ഞ് ആശ്രമവാസികൾ സമാധാനപ്പെടും അവരെ ജീവിക്കാൻ അനുവദിക്കാതെ പിൻതുടർന്ന് ദ്രോഹിക്കും. ഇവിടെ വരുന്നവരുടെ കഥ കേട്ട ഞാൻ കൃതാർത്ഥനായി ഒരു അല്ലലും ഇല്ല സന്തുഷ്ടമായ കുടുംബങ്ങൾ രോഗരഹിതമായ കുടുംബം സാമ്പത്തിക ക്ലേശമില്ലാത്ത കുടുംബങ്ങൾ മറ്റിടങ്ങളിൽ കാണാൻ വിരളമായിരിക്കും. ഒറ്റ കണ്ടീഷൻ ഗുരുജി പറയുന്ന പോലെ പ്രപഞ്ച തത്വമനുസരിച്ച് ജീവിക്കുക ശവക്കറി ഒഴിവാക്കുക ഇത് പ്രധാനമാണ് ഞാൻ ഗുരുജിയോടും ലക്ഷ്മണൻ ചേട്ടനോടും യാത്ര പറഞ്ഞ് നാട്ടിലേക്ക് സന്തോഷമായി യാത്ര തിരിച്ചു എന്നാലും ഉള്ളിൽ ഒരു പേടി ബാക്കി കിടപ്പുണ്ടായിരുന്നു അത് അസ്ഥാനത്താണെന്ന് പിന്നെ ബോദ്ധ്യമായി

