
എൻ്റെ പേര് അർച്ചന, ഞാൻ എൻ്റെ കുറച്ചു കാര്യങ്ങള് പറയാൻ ആഗ്രഹിക്കുന്നു. അത് എൻ്റെ sms meditation അനുഭവങ്ങൾ ആണ്.
Meditation തുടങ്ങിയിട്ട് ഇപ്പൊൾ നാലു വർഷം കഴിഞ്ഞു. ഇത് എന്നിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ഒരു പാട് ആണ്. വളരെ അപ്രതീക്ഷിതമായി ആണ് ഞാൻ ഇതിനെ പറ്റി കേൾക്കുന്നത്. അതിനു കാരണമായ എല്ലാവരോടും നന്ദി. വളരെ സാധാരണ രീതിയിൽ സന്തോഷിച്ച് അതിൽ കൂടുതൽ വിഷമിച്ചു രോഗങ്ങൾ അലട്ടിയും അങ്ങനെ ആർക്കോ വേണ്ടി ഇങ്ങനെ ജീവിച്ചു.
അപ്പോ ആണ് മെടിറ്റേഷനെ പറ്റി അറിയുന്നതും ഗുരുജി യേ പരിചയപ്പെട്ടതും .
ഗുരുജി യുടെ നിർദേശപ്രകാരം meditation practice ചെയ്തു തുടങ്ങി. Back pain ആയിരുന്നു കൂടുതലും അലട്ടിയിരുന്നു. ഡിസ്ക് bulg എന്ന് കാരണം..
അതിനെ തുടർന്ന് ഉണ്ടാകാവുന്ന ( മാനസികവും ശാരീരികവും ) എല്ലാ പ്രശ്നങ്ങള് എനിക്ക് ഉണ്ടായിരുന്നു.
ഒപ്പം തൈറോയ്ഡും.
പല രീതിയിൽ ചികിത്സകളും നടത്തിയിരുന്നു.
ഒന്നിനും ശാശ്വത പരിഹാരം തരാൻ കഴിഞ്ഞില്ല.
പക്ഷേ 2021 july എൻ്റെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ മെടിറ്റേഷനിൽ കൂടി എനിക്ക് ഒരു വഴി തുറന്നു.
അത് ആർക്കും അങ്ങനെ പെട്ടെന്ന് വിശ്വസിക്കാൻ കഴിയില്ല എന്ന് എനിക്ക് അറിയാം.എന്നാലും എൻ്റെ മാറ്റങ്ങൾ എന്നെ അറിയുന്ന / സ്നേഹിക്കുന്ന എല്ലാവരും തിരിച്ചു അറിയുന്നു. ഇപ്പൊൾ പഴയ കാര്യങ്ങൽ ഞാൻ അങ്ങനെ ഓർക്കാറില്ല, ഓർക്കുക ആണെങ്കിലും പെട്ടെന്ന് തന്നെ അതൊക്കെ മറന്നു പോകുന്നു.
ഇപ്പൊൾ സന്തോഷമായി ഞാൻ എൻ്റെ ലോകത്ത് എൻ്റെ ഫാമിലി ക്കൊപ്പം കഴിയുന്നു.
ഇതിനൊക്കെ പുറമെ എനിക്ക് തസ്മൈ ട്രസ്റ്റ് nte ഭാഗമാകാൻ അവസരം കിട്ടി. ഗുരുജി എന്നെ ട്രസ്റ്റ് ൻ്റെ ഫോൺ calls കൈകാര്യം ചെയ്യാൻ ഏല്പിച്ചു. എന്നെ പോലെയോ അതോ സ്പിരിച്വൽ വഴി ഇഷ്ടപ്പെടുന്നവരോ സമീപിക്കുമ്പോൾ എനിക്ക് കഴിയുന്ന പോലെ ആളുകളെ സഹായിക്കാൻ എനിക്ക് കിട്ടിയ നിയോഗം. അത് പ്രപഞ്ചം ഏല്പിച്ചു തന്നത് പോലെ ഞാൻ എന്നാൽ കഴിയുന്ന പോലെ സമർപ്പണത്തോടെ ചെയ്യുന്നു.
ഒപ്പം ട്രസ്റ്റ് nte തന്നെ റിസർച്ച് ടീമിനോടൊപ്പം സഹകരിക്കാനും എനിക്ക് സാധിച്ചു. എനിക്ക് ഇതൊക്കെ ലൈഫിൽ കിട്ടിയ വലിയ ഭാഗ്യമായി തന്നെ കരുതുന്നു.
ഒട്ടും കോൺഫിഡൻസ് ഇല്ലാത്ത ഒരു ഉൾവലിഞ്ഞ സ്വഭാവകരി ആയിരുന്ന ഞാൻ വിവിധ മേഖലയിൽ ഉള്ള ആൾക്കാരുമായി സംസാരിക്കുന്നു.
അവരോടൊക്കെ നന്നായി സഹകരിച്ചു
അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യാൻ സാധിക്കുന്നു.
നന്ദി ഗുരുജി ഒരായിരം നന്ദി..
