1 thought on “Thasmai Guru And Unniyeshu”

  1. തസ്മയ്ഗുരുജിയും ഉണ്ണിയേശുവും എന്ന പുസ്തകം വായിച്ചു. ചെമ്പഴന്തിയിലെ പ്രോഗ്രാമിൽ വച്ചുതന്നെ പുസ്തകം വാങ്ങിയെങ്കിലും ചില തിരക്കുകൾ കാരണം ഒരു മാസം വേണ്ടിവന്നു വായിച്ചു തീർക്കാൻ .

    ലോക നന്മയ്ക്കായി ഈ ഭൂമിയിൽ ജന്മമെടുത്ത മൂന്ന് മഹാ ഗുരുക്കന്മാരുടെ ജീവിതവും അവർ പകർന്നു തന്ന ദർശനങ്ങളും തമ്മിൽ എത്രമാത്രം പരസ്പരം സമരസപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.

    പുതുതായി സൂം ക്ലാസുകൾ അറ്റൻഡ് ചെയ്തു തുടങ്ങുന്നവർ നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു മാർഗ്ഗദർശിയാണ് ഈ പുസ്തകം . ഞങ്ങൾ മെഡിറ്റേഷനിലേക്ക് വന്നിട്ട് ഏതാണ്ട് ഒരു വർഷം പൂർത്തിയാവാൻ പോകുന്നതേയുള്ളൂ . ഈ ഒരു വർഷത്തിനിടയിൽ സൂം ക്ലാസ്സിലൂടെ ഗുരുജി ഞങ്ങൾക്ക് പകർന്നു തന്ന അറിവുകളുടെ എല്ലാം രത്ന ചുരുക്കം ഈ പുസ്തകത്തിൽ നമുക്ക് കാണാം.

    കന്യാകുമാരി മുതൽ കാശ്മീർ വരെ ഭാരതത്തിന്റെ വിരിമാറിലൂടെ തസ്മയ് എന്ന് ആലേഖനം ചെയ്ത രഥയാത്ര, സമാധിയിലിരുന്ന് വീർപ്പുമുട്ടുന്ന ആ വിശ്വ ചൈതന്യത്തെ, ആർപ്പും കുരവയുമായി ആനയിച്ച് സഞ്ചരിച്ച് ലോകത്തിന്റെ നെറുകയിൽ എത്തിക്കുന്ന ആ രംഗത്തെക്കുറിച്ച് എഴുതിയത് വായിക്കുമ്പോൾ തലയിൽ തണുപ്പും വിറയലുമാർന്ന ഒരു എനർജി പ്രവാഹം അനുഭവപ്പെട്ടു. ശരിക്കും കണ്ണും മനസ്സും നിറഞ്ഞ പോലെ .

    സമാന അനുഭവം തന്നെയാണ് ഭാരത് ഇന്റലിജൻസ് BI യെ
    കുറിച്ച് വായിക്കുമ്പോഴും അനുഭവപ്പെട്ടത് . ശരീരം മുഴുവൻ പെട്ടെന്ന് ഞെട്ടിയത് പോലെ ഒരു കോരിത്തരിപ്പ് പടർന്നു.

    അതേപോലെ “തസ്മയ് മതം” എന്ന ഭാഗവും ഗുരുവിനെ സ്നേഹിക്കുന്ന ആർക്കും കണ്ണീരോടെ അല്ലാതെ വായിക്കാൻ കഴിയില്ല. “ഇറങ്ങ് മക്കളെ, ഇറങ്ങി പ്രവർത്തിക്കു. നിനക്കുള്ളതെല്ലാം ത്യജിക്കു.നീ ഇറങ്ങൂ.” തുടങ്ങിയ വരികൾ ഒന്നല്ല അനേകം തവണ ആവർത്തിക്കുന്നുണ്ട്. ഓരോ വരികൾ വായിക്കുമ്പോഴും കൂടുതൽ കൂടുതൽ ഏങ്ങലടിച്ച് ഉറക്കെ തന്നെ കരച്ചിൽ വരുന്നുണ്ടായിരുന്നു. ഒപ്പം ഗുരുവിനായി ഗുരു ആഗ്രഹിക്കും പോലെ ഒന്നും തന്നെ ചെയ്യാൻ കഴിയുന്നില്ലല്ലോ എന്ന കുറ്റബോധവും.

    സ്വന്തബന്ധങ്ങളാകുന്ന ചില ചങ്ങലക്കെട്ടുകൾ ആണ് നമ്മൾ ഓരോരുത്തരെയും അനങ്ങാൻ ആവാതെ ഇവിടെത്തന്നെ പിടിച്ചു കെട്ടിയിടുന്നത് എന്ന് മനസ്സിലാകുന്നുണ്ട് ഗുരുവേ . ആ അദൃശ്യ ചങ്ങലകൾ ലോക നന്മയ്ക്കായി ഒട്ടും മനസ്താപമില്ലാതെ പൊട്ടിച്ചെറിഞ്ഞ് ലക്ഷ്യത്തിലേക്ക് ഇറങ്ങി പുറപ്പെടുവാനാണ് പ്രപഞ്ചവും ഗുരുജിയും പ്രിയ ശിഷ്യന്റെ പുസ്തകത്തിലൂടെ നമ്മളോട് ആഹ്വാനം ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരന്തരം സൂം ക്ലാസിൽ ഗുരുജി നമ്മളോട് ആഹ്വാനം ചെയ്യുകയല്ല മറിച്ച് ഇതേ കാര്യം പറഞ്ഞു യാചിക്കുകയാണ് ചെയ്യുന്നത് എന്ന് വേദനയോടെ തിരിച്ചറിയുന്നു.
    കാലിലെ ചങ്ങല ചൂണ്ടിക്കാട്ടി തരുവാൻ മാത്രമേ ഗുരുജിക്കു പറ്റൂ. സർവ്വശക്തിയും എടുത്ത് ഒന്ന് ആഞ്ഞു കുതറി അത് പൊട്ടിച്ചെറിയേണ്ടത് നമ്മുടെ ഉത്തരവാദിത്വവും ഗുരുവിനോടുള്ള ആത്മസമർപ്പണവും ആണ് എന്ന് തിരിച്ചറിയുന്നു ഗുരുവേ .

    ഗുരുവാകുന്ന വെളിച്ചം തൊട്ടരികത്ത് ഉണ്ടായിട്ടും, ഗുരു മാടി വിളിക്കുന്നത് കണ്ടിട്ടും സ്വയം കണ്ണുകെട്ടി ഇരുട്ടിൽ തപ്പുന്ന ഞങ്ങളെപ്പോലുള്ളവർക്ക് പ്രപഞ്ചം ഒന്നു കൂടി മാർഗം വ്യക്തമാക്കി തന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്ന ഗുരുജീ .

    വി. കെ. പി. ക്ക് എങ്ങനെ ഇത്രയും തീക്ഷണമായി എഴുതാൻ കഴിയുന്നു എന്ന് ഓരോ പേജിലൂടെ കടന്നുപോകുമ്പോഴും ആശ്ചര്യപ്പെട്ടിട്ടുണ്ട്. പേജ് 184 ലെ
    “അഞ്ചുവയസ്സുകാരൻ” എന്ന ഭാഗവും അവസാന ഭാഗത്തെ കവിതകളും വായിച്ചപ്പോൾ മനസ്സിലായി താങ്കളെ ഗുരുജിയുടെ ശിഷ്യൻ ആവാൻ വേണ്ടി മാത്രം പ്രപഞ്ചം മനപ്പൂർവ്വം വളരെ ചെറുപ്പം തൊട്ടേ തീച്ചൂളയിൽ ഉരുക്കി ഇരുമ്പു കൊണ്ട് അടിച്ചു പരത്തുകയായിരുന്നു എന്ന് . വായിക്കുന്ന ഏതൊരാൾക്കും മനസ്സിൽ നീറ്റൽ അനുഭവപ്പെടും. വേദന അവതരിപ്പിച്ച രീതിയാവട്ടെ ഏറെ വ്യത്യസ്തവും. ആദ്യ പുസ്തകത്തിലെ “അമ്മൂമ്മയുടെ ഒപ്പ്” പോലെ അനുഭവിച്ച നോവിന്റെ തീക്ഷ്ണതയത്രയും കേവലം നിസ്സാരമായ വാക്കുകളിൽ ഒളിപ്പിച്ചിരിക്കുന്നു.

    പുസ്തകത്തിന്റെ അവസാന ഭാഗത്തുള്ള പതിവ്രത, സ്ത്രീ, മൂധേവി അല്ല മൂദേവി, അയൺ ബട്ടർഫ്ലൈസ് എന്നീ ഭാഗങ്ങൾ നമ്മുടെ നാട്ടിലെ ഓരോ സ്ത്രീകളും പെൺമക്കളെ വളർത്തുന്ന ഓരോ മാതാപിതാക്കളും ഉൾക്കൊള്ളാൻ തയ്യാറായിരുന്നെങ്കിൽ ഇനിയും നമുക്ക് ഇങ്ങനെ കൂടുതൽ കാലം അധർമ്മത്തിൽ പൂണ്ട് വിളയാടേണ്ടി വരില്ലായിരുന്നു.

    പുസ്തകത്തിൽ ഗ്രന്ഥകാരൻ ഇങ്ങനെ പറയുന്നു “പ്രപഞ്ചത്തിനൊപ്പം വാക്കുകളുടെ ദീപശിഖയും കയ്യിൽ ഏന്തി ഓടുകയാണ് ഞാൻ ധർമ്മത്തിന്റെ മാരത്തോണിനായ്, അനുഗമിക്കാനും അണിചേരാനും ഒപ്പത്തിനൊപ്പം നിങ്ങളും ഉണ്ടാകും എന്ന വിശ്വാസത്തോടെ”

    തീർച്ചയായും വി.കെ.പി, താങ്കളെ പോലെ തന്നെ പ്രപഞ്ചത്തിന്റെ ഒരു വിളിക്കായി കാതോർക്കുക ആയിരിക്കും തസ്മയ് കുടുംബത്തിലെ ഓരോ അംഗങ്ങളും.

    ഗുരുജിക്കും ഗുരുദേവനും പ്രപഞ്ചത്തിനും ഗ്രന്ഥകാരനും കോടി കോടി പ്രണാമം 🙏🙏🙏

Leave a Comment

Your email address will not be published. Required fields are marked *


WhatsApp
YouTube
YouTube
Instagram
Scroll to Top