3 thoughts on “Thasmai Guruji And Ratnakaran”

  1. ഈ പുസ്തകം ആദ്യം വായിക്കുമ്പോൾ എനിക്ക് തോന്നിയത് എന്തിനാ ഇങ്ങനെ negative ആയുള്ള കാര്യങ്ങൾ പുസ്തകത്തിന്റെ ആദ്യം തന്നെ എഴുതിയിരിക്കുന്നത് എന്നാണ്. പിന്നീട് ഈ പുസ്തകം നൽകുന്ന സന്ദേശം നമ്മുടെ ചിന്തകൾക്കും അപ്പുറം ആണെന്ന് മനസ്സിലാക്കിത്തന്നത് ഗുരു ആണ്. വായിച്ചുകഴിഞ്ഞപ്പോൾ സത്യത്തിൽ ഗുരുദേവനെ ദർശിച്ച അനുഭവം ആണ് ലഭിച്ചത്. പറയുവാൻ വാക്കുകൾ ഇല്ല.

  2. എല്ലാ മേഖലയിലുള്ളവർക്കും സ്വന്തം ജീവിതാനുഭവങ്ങളുമായി കണക്റ്റ് ചെയ്യാൻ പറ്റുന്ന ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങൾ തുറന്നെഴുതുന്നൊരു പുസ്തകം. വായിച്ചുതുടങ്ങിയാൽ അവസാനിപ്പിക്കാതെ നിർത്താൻ തോന്നില്ല.
    ജീവിതദുഃഖങ്ങളിൽ ഉഴലുന്നവർക്ക്
    ഒരു വഴിത്തിരിവു കാണിച്ചുതരുന്നു.

  3. മാർച്ച് അവസാനം എറണാകുളത്ത് വച്ച് നടന്ന അബാക്ക് മീഡിയയുടെ spiritual hours landing എന്ന പ്രോഗ്രാമിൽ വച്ചാണ് വി.കെ.പി.യുടെ ഈ പുസ്തകം വാങ്ങിയത്. ഇത് ഒരു സാധാരണ പുസ്തകം അല്ലെന്നും ചില പ്രത്യേകതകൾ ഉണ്ടെന്നും ഗുരുജി പറഞ്ഞപ്പോൾ ആദ്യം വിശ്വാസം വന്നില്ല. ഗ്രന്ഥകാരന്റെ സമർപ്പണത്തെയും അധ്വാനത്തെയും മാനിച്ച് വെറുതെ പറയുന്നതാവാം എന്ന് കരുതി .

    വീട്ടിൽ വന്നശേഷം അലക്ഷ്യമായി പുസ്തകം മടിയിൽ വച്ച് വായിച്ചു തുടങ്ങിയപ്പോഴാണ് കാര്യം മനസ്സിലായത് . എന്റെ ഇരിപ്പ് പ്രപഞ്ചം തനിയെ നേരെയാക്കുന്നു. കാലുകൾ തറയിൽ നേരെ വെപ്പിച്ച ശേഷം നടു നിവർത്തി ഇരുത്തി . കൈകൾ രണ്ടും ഉപയോഗിച്ച് ഒരു അമൂല്യ വസ്തു കൈകൊണ്ട് പിടിക്കുന്നത് പോലെ പുസ്തകം പിടിപ്പിച്ചു . ശേഷം വായന തുടങ്ങി. സഹസ്രാര ചക്രയിലേക്കും പിന്നീട് മറ്റെല്ലാ ചക്രകളിലേക്കും എനർജി ഫ്ലോ തുടങ്ങി.
    വായനയ്ക്കിടയിൽ ചില ഭാഗത്തെത്തുമ്പോൾ ശ്വാസഗതി മാറാൻ തുടങ്ങി. മെഡിറ്റേഷനിൽ എന്ന പോലെയോ പ്രാണായാമം ചെയ്യിക്കുന്നത് പോലെയോ നെഞ്ച് ഉയരുകയും താഴുകയും ചെയ്തു. നല്ല ചൂടുള്ള അന്തരീക്ഷത്തിൽ ഇരുന്ന് വായിക്കുമ്പോഴും ഭയം അരിച്ച് കയറുമ്പോൾ സംഭവിക്കുന്നത് പോലെ ശക്തമായ തണുപ്പും വിറയലും ശരീരത്തിന് ബാധിച്ചു.

    ഇടയ്ക്ക് കസേരയിൽ ഇരുന്നുകൊണ്ടുതന്നെ തല ഇടത്തോട്ടും വലത്തോട്ടും വട്ടത്തിലും മൂവ് ചെയ്തു പിന്നീട് നേരെയായി .

    പേജ് 34 ൽ “സന്തോഷം” എന്ന ഒരു ഭാഗമുണ്ട്. കുറച്ച് വായിച്ചു തുടങ്ങിയപ്പോൾ തലയ്ക്കുള്ളിൽ ഒരു ഭാഗത്ത് ഒരു നൂൽ വലിച്ചെടുക്കും പോലെയോ സൂചികൊണ്ട് കുത്തുന്ന പോലെയോ ഒരു അനുഭവം. ആദ്യം ഒന്നും മനസ്സിലായില്ല. തുടർന്ന് വായിച്ചപ്പോൾ കാര്യം പിടികിട്ടി. അതിൽ “കോംപ്ലിക്കേറ്റഡ് മെമ്മറി” യെ കുറിച്ചാണ് പറയുന്നത്. വരികൾ ഇങ്ങനെയാണ് “” ഒരുപക്ഷേ ഈ വാക്ക് ഉപയോഗിക്കുമ്പോഴും ഈ എഴുതുന്നത് വായിക്കുമ്പോൾ പോലും തലയ്ക്കുള്ളിൽ ഒരു പെരുപ്പ് തോന്നുന്നുണ്ടോ ? ഉണ്ടെങ്കിൽ നിങ്ങളുടെ ഉള്ളിൽ അത് ( കോംപ്ലിക്കേറ്റഡ് മെമ്മറി) ഉണ്ട്””.

    ഗുരുജിക്കും ഗുരുദേവനും പ്രപഞ്ചത്തിനും ഗ്രന്ഥകാരനും പ്രണാമം🙏🙏🙏

Leave a Comment

Your email address will not be published. Required fields are marked *


WhatsApp
YouTube
YouTube
Instagram
Scroll to Top