ധ്യാനം നൽകിയ ആരോഗ്യവും സമാധാനവും – രജനി

തസ്മൈ ഗുരുജിയുടെ SMS Meditation ഞാനും ഭർത്താവും മോളും ഒന്നര വർഷമായി ചെയ്തു വരുന്നു.
SMS Meditation എന്നിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കി. ജീവിത ശൈലിയിൽ , ഭക്ഷണ രീതിയിൽ, അസുഖങ്ങളിൽ, സഹജീവികളോടുള്ള മനോഭാവത്തിൽ…
Meditation തുടങ്ങിയതുമുതൽ രാവിലെ നേരത്തെ എഴുന്നേൽക്കാനും തല കുളിക്കാനും കഴിയുന്നു. Meditation നു മുൻപ് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം തല കുളിച്ചു കൊണ്ടിരുന്നതായിരുന്നു ഞാൻ അതും ചൂടുവെള്ളത്തിൽ. തണുപ്പ് തട്ടിയാൽ മഴക്കാലമായാൽ പനി, ജലദോഷം, ചുമ, തൊണ്ടവേദന വരുക പതിവായിരുന്നു.അതിപ്പോഴില്ല. മഴക്കാലത്ത് രണ്ടു നേരവും മഴ നനഞ്ഞ് Meditation ചെയ്തിട്ടും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അതുപോലെ മറ്റു പല അസുഖങ്ങൾ low bp, neck pain joint pain, disc complaint ഉള്ളതിനാൽ കൂടുതൽ സമയം ജോലികൾ ചെയ്യാനും ഭാരം എടുക്കാനും ബുദ്ധിമുട്ടായിരുന്നു . ചെരിപ്പിടാതെ വീടിനകത്ത് നടക്കാൻ കഴിയില്ലായിരുന്നു.കാലിനടിയിൽ എന്തോ തറഞ്ഞു കയറുന്ന വേദനയായിരുന്നു. ഇപ്പോൾ വീടിനകത്ത് ചെരിപ്പില്ലാതെ നടക്കാൻ കഴിയുന്നുണ്ട്. . ഈ അസുഖങ്ങൾ ഒന്നും എന്നെ ഇപ്പോൾ ബുദ്ധിമുട്ടിക്കാറില്ല. നന്നായി ജോലി ചെയ്യാൻ കഴിയുന്നുണ്ട്. രണ്ടു വർഷമായി Thyroid ഉണ്ടായിരുന്നു. Hemoglobin എപ്പോഴും കുറവായിരുന്നു. 5.7 വരെ താഴ്ന്നു പോയിരുന്നു. ഇതിനെല്ലാം കുറച്ചു കാലമായി മരുന്ന് കഴിച്ചുകൊണ്ടിരുന്നതായിരുന്നു. Meditation തുടങ്ങി ഒരു റൗണ്ട് കഴിഞ്ഞപ്പോൾ മരുന്നിൻ്റെ അളവ് കുറയ്ക്കാൻ കഴിഞ്ഞു മൂന്ന് Round Meditation കഴിഞ്ഞതോടെ മരുന്നുകൾ പൂർണ്ണമായും നിർത്തി. ഇപ്പോൾ എല്ലാം normal ആയി തുടരുന്നു. കുറച്ചു കാലമായി ആശുപത്രിയും മരുന്നുമായി കഴിഞ്ഞിരുന്നതായിരുന്നു . അതിനെല്ലാം ആശ്വാസമായി. മരുന്നിൻ്റെ ചിലവും ഇല്ലാതെയായി. SMS Meditation നിലൂടേ Astral Treatment ലഭിച്ചു. ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു. അസുഖങ്ങളൊന്നും ഇല്ലാതെ ആരോഗ്യത്തോടെ സന്തോഷത്തോടെ ജീവിതം മുന്നോട്ടു പോകുന്നു. ടെൻഷൻ, ദേഷ്യം, ചിന്തകൾ കൂടുതലായിരുന്നു. അതെല്ലാം കുറഞ്ഞു കുറഞ്ഞു വന്നു.
വീട്ടിൽ ശവക്കറി ഇല്ലാതായി. മിതമായ ഭക്ഷണരീതി, വിശപ്പും കുറഞ്ഞു. വൈകുന്നേരം ആറുമണിക്ക് ശേഷം ഭക്ഷണം കഴിക്കാറില്ല.
സഹജീവികളോട് അനുകമ്പ തോന്നി തുടങ്ങി. ഒരു ജീവിയേയും മനഃപൂർവ്വം ഉപദ്രവിക്കാറില്ല.
ആദ്യ ഘട്ട meditation നിൽ തന്നെ വെള്ള നിറത്തിൽ തിളങ്ങി ധ്യാനത്തിൽ ഇരിക്കുന്ന ഗുരുദേവനെ ദർശിക്കാൻ ഭാഗ്യം ലഭിച്ചു. SMS Meditation നിൽ വന്നതിനു ശേഷമാണ് ഗുരുദേവനെ കുറിച്ച് കൂടുതൽ അറിയാനും ആ മഹാ ഗുരുവിൻ്റെ മഹത്വം എത്രത്തോളമാണെന്നും അറിയാൻ കഴിഞ്ഞത്. Meditation നിൽ സുന്ദരമായ വലിയ കണ്ണുകളും ദേവീ ദേവന്മാരെയും ദർശിക്കാൻ സാധിച്ചു. ഒരു ദിവസം sun meditation നിൽ ഒരു കൊച്ചു കുഞ്ഞ് നിലത്തു കിടന്നു കൈ കാലുകൾ അനക്കി കളിക്കുന്നു ഒന്നോ രണ്ടോ പേർ അടുത്തിരിക്കുന്നുമുണ്ട്. അവിടേക്ക് ആചാനുഭാഹുവായിട്ടുള്ള ഒരു മനുഷ്യൻ കയറി വന്നു. കുഞ്ഞിനെ തനിച്ചാക്കി കൂടെയുണ്ടായിരുന്നവർ ഓടി മറഞ്ഞു. ആ മനുഷ്യൻ കുഞ്ഞിനെ ചവിട്ടി മെതിച്ചു പോകുമല്ലോ എന്ന ആശങ്കയിലായിരുന്നു ഞാൻ. എന്നാൽ അവർ ആകുഞ്ഞിനെ എടുത്തു താലോലിക്കുന്ന കാഴ്ചയാണ് കണ്ടത്. .അതുകഴിഞ്ഞൊരു ദിവസം രണ്ടു ചുണ്ടുകൾ ദൂരെനിന്നും വരുന്നതു കണ്ടു. നല്ല പ്രായമുള്ള ഒരാളുടേതായിരുന്നു. ആരാണെന്നറിയില്ല. മുഖം പോലും ഇല്ല. ചുണ്ടുകൾ മാത്രം. അത് എൻ്റെ അടുത്തെത്തി .അയ്യോ ഇതെന്താണെന്നു മനസ്സിൽ തോന്നും മുൻപ് അതെൻ്റെ നെറ്റിയിൽ ചുംബിച്ചു പോയ്മറഞ്ഞു. എൻ്റെ വിവേകമില്ലായ്മയോ പറയാനുള്ള മടിയോ കാരണം ക്ലാസ്സിൽ പറഞ്ഞില്ല. എന്നാൽ ഇന്ന് തിരിച്ചറിയുന്നു. അവിടന്നിങ്ങോട്ടുള്ള ഓരോ അനുഭവങ്ങളിൽനിന്നും.ഗുരുവിൻ്റെയും പ്രപഞ്ചത്തിൻ്റെയും കരുതലും സ്നേഹ വാത്സല്ല്യങ്ങളും. ഭർത്താവിൻ്റെ കാര്യത്തിൽ ജോലിസ്ഥലത്തുണ്ടായ അപകടങ്ങൾ മുൻകൂട്ടി meditation നിൽ കാണിച്ചു തന്നു പ്രപഞ്ചം. ഓരോ അസുഖങ്ങളും, high sugar, ഇപ്പോൾ normal ആണ് , നട്ടെല്ലിന് ഓപ്പറേഷൻ വേണം എന്നു പറഞ്ഞതായിരുന്നു doctor. അതു വേണ്ടിവന്നില്ല. Meditation നിൽ treatment കിട്ടിക്കൊണ്ടിരിക്കുന്നു.Heart ന് Astral surgery ലഭിച്ചു. ഈ അസുഖം ഉള്ളതറിഞ്ഞിരുന്നില്ല.അറിയാതിരുന്ന പല അസുഖങ്ങൾക്കും treatment ലഭിച്ചു കൊണ്ടിരിക്കുന്നു.ക്ഷീണമോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ലാതെ ജോലി ചെയ്യാൻ കഴിയുന്നുണ്ട്.

…ഇതിനെല്ലാം ഗുരുജിയോടും പ്രപഞ്ചത്തോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അതുപോലെ തന്നെ മോളുടെ കാര്യത്തിലും. രാവിലെ നേരത്തെ എഴുന്നേൽക്കാൻ മടിയായിരുന്നു. Meditation തുടങ്ങിയതിനു ശേഷം നേരത്തെ എഴുന്നേൽക്കാനും നേരത്തെ കുളിക്കാനും ഗുരുജിയുടെ ക്ലാസ്സ് കേൾക്കാനും തുടങ്ങി.പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. നേരത്തെ school ൽ മറ്റു കുട്ടികളോടൊപ്പം group ആയി മാത്രമേ stage ൽ perform ചെയ്യുമായിരുന്നുള്ളു.
തനിച്ചു perform ചെയ്യാൻ മടിയും പേടിയും ആയിരുന്നു. ഇപ്പോൾ പേടിയും മടിയും ഇല്ലാതെ ഒറ്റയ്ക്ക് perform ചെയ്യാൻ കഴിയുന്നു. അസുഖങ്ങൾ വന്നാലും കൂടുതലായി ബുദ്ധിമുട്ടിക്കാതെ സംരക്ഷിക്കുന്നു. .എല്ലാം ഗുരുജിയുടെ SMS Meditation നിൽ വന്നതിനു ശേഷം.
മറ്റു കാഴ്ചകൾ. ശിവലിംഗ ദർശനം സാധ്യമായി. ജടാധാരിയായി നിൽക്കുന്ന ശിവ ഭഗവാനേയും,, ഗണപതി ഭഗവാനേയും ദർശിക്കാൻ സാധിച്ചു. തസ്മൈ ഗുരുജിയുടേയും ഹനുമാൻ സ്വാമിയുടേയും ഒരുമിച്ചുള്ള ദർശനവും സാധ്യമായി. ഗുരുജിയോടൊപ്പം സൂര്യ ലോകത്തും പോകാൻ കഴിഞ്ഞു. അവിടെ സ്ഫടികം പോലെ തിളങ്ങി നിൽക്കുന്ന വലിയ വലിയ ജലാശയങ്ങൾ സൂര്യ പ്രഭയാൽ തിളങ്ങി നിൽക്കുന്ന സ്ഥലങ്ങൾ, ആകാശ വീഥികൾ കാണാൻ കഴിഞ്ഞു. മേഘങ്ങൾക്കിടയിലൂടെ യാത്ര ചെയ്തു. യാത്രയ്ക്കിടയിൽ ഇരുൾ മൂടി വഴിയറിയാതെ വിഷമിച്ചപ്പോൾ ഇരുൾ മാറ്റി യാത്ര സുഗമമാക്കി തന്നു പ്രപഞ്ചം.അങ്ങനെ ഒരുപാട്…. SMS Meditation ലൂടെ എനിക്കും എൻ്റെ കുടുംബത്തിനും വളരെ നല്ല അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. സൂര്യ, ചന്ദ്ര, നക്ഷത്രങ്ങളുടെ power എന്താണെന്നും നാം പഞ്ച ശുദ്ധിയും പഞ്ച ധർമ്മവും പാലിച്ച് കുടുംബത്തോടൊപ്പം Meditetion ചെയ്താൽ കുടുംബ ജീവിതം സന്തോഷത്തോടെ മുന്നോട്ടു കൊണ്ടു പോകാം എന്ന് അനുഭവിപ്പിച്ചു മനസ്സിലാക്കി തന്നു. അത് അനുഭവിച്ചു തന്നെ അറിയണം . SMS Meditation വിഭാവനം ചെയ്ത് അത് മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്ന തസ്മൈ ഗുരുജിയ്ക്കും കുടുംബാംഗങ്ങൾക്കും എൻ്റെ പ്രണാമം.. എല്ലാ അനുഭവങ്ങൾക്കും നന്ദി ഗുരുജി.

രജനി

Leave a Comment

Your email address will not be published. Required fields are marked *


WhatsApp
YouTube
YouTube
Instagram
Scroll to Top