
എന്റെ പേര് സുരേന്ദ്രൻ നാലുപുരക്കൽ കൊണ്ടോട്ടി
ഞാനും എന്റെ ഫാമിലിയും രണ്ടുവർഷത്തോളമായി. SMS,മെഡിറ്റേഷൻ ചെയ്തു തുടങ്ങിയിട്ട്
SMS, മെഡിറ്റേഷനിലേക്ക് എത്താനുള്ള കാരണം ഫേസ്ബുക്കിൽ ഒരു വീഡിയോ കണ്ടതാണ്.
40,വയസ്സ് മുതൽ ഞാൻ ചെയ്യുന്ന എല്ലാ പ്രവർത്തിയും പരാജയപ്പെടുകയും എന്റെ സ്വത്തുകളെല്ലാം നഷ്ടപ്പെട്ട്, ചെയ്യുന്ന ബിസിനസുകളും ജോലികളും എല്ലാം പരാജയപ്പെട്ട് ബിഗ് സീറോ ആയി ആത്മഹത്യ ചെയ്യണോ ജീവിക്കണോ എന്ന് ഒരു തീരുമാനം കിട്ടാത്ത അവസരത്തിലാണ് ഗുരുജിയുടെ വീഡിയോ കാണുന്നത്
അന്നുമുതൽ ഞാൻ ഗുരുജിയുടെ രാവിലെ അഞ്ചു മണിക്കുള്ള സൂം ക്ലാസ് കേട്ട് തുടങ്ങി രാവിലെ 7, മണിക്ക് ഉണരുന്ന ഞാൻ അന്നുമുതൽ നാലര മണിക്ക് തന്നെ എണീറ്റ് ഗുരുജിയുടെ ക്ലാസ് കേട്ടുതുടങ്ങി
പക്ഷേ എന്റെ കുടുംബം ക്ലാസ് കേൾക്കാൻ തയ്യാറായില്ല
കാരണം അവർക്ക് അത്രമേൽ ഞാൻ സാമ്പത്തിക ബാധ്യതയും മാനസിക ബുദ്ധിമുട്ടും ഉണ്ടാക്കിയിരുന്നു
ഞാൻ ഗുരുജിയോട് മെഡിറ്റേഷൻ ചെയ്യാൻ അനുവാദം ചോദിച്ചപ്പോൾ ഗുരുജി പറഞ്ഞു കുടുംബത്തെ സമ്മതമില്ലാതെ ചെയ്യാൻ കഴിയില്ല എന്ന്.
കുടുംബത്തെ കൂടെ കൊണ്ടുവരാൻ
പിന്നെ ഞാൻ
നിരന്തരം ത്യാഗം ചെയ്യാൻ തുടങ്ങി
അങ്ങനെ രണ്ടുമാസം കഴിഞ്ഞപ്പോൾ എന്റെ ഭാര്യ ക്ലാസ് കേൾക്കാൻ തുടങ്ങി . അങ്ങനെ മൂന്നാമത്തെ മാസമാണ് ഞാനും മോനും ഭാര്യയും കൂടി ആശ്രമത്തിൽ 17 ദിവസത്തെ മെഡിറ്റേഷന് ചെയ്തത്
ഇന്ന് എന്റെ ഭാര്യയാണ് എന്നെക്കാൾ കൂടുതൽ മെഡിറ്റേഷന് പ്രാധാന്യം കൊടുക്കുന്നത്
എന്റെ മകന്
പല പ്രശ്നങ്ങളും ഉണ്ടായിരുന്നു അതിൽ ഒരു വലിയ പ്രശ്നമായിരുന്നു ആ ജീവനാന്തം കണ്ണട വയ്ക്കുക എന്നുള്ളത് മെഡിറ്റേഷൻ ചെയ്യാൻ തയ്യാറല്ലാത്ത അവൻ മെഡിറ്റേഷൻ ചെയ്തു മൂന്നാമത്തെ ദിവസം അവന്റെ കണ്ണട മാറ്റാൻ കഴിഞ്ഞു അതുതന്നെ വലിയൊരു അനുഗ്രഹമായിരുന്നു
അവൻ ഒരു പ്രത്യേക സ്വഭാവക്കാരൻ ആയതുകൊണ്ട് മാസത്തിൽ ഒരു കണ്ണട തന്നെയെങ്കിലും അവന് വാങ്ങി കൊടുക്കേണ്ട അവസ്ഥയായിരുന്നു .2000,മോ അതിലധികമോ ഉള്ള കണ്ണടയായിരുന്നു അവൻ ഉപയോഗിച്ചിരുന്നത്
വലിയൊരു ചെലവ് അവിടെത്തന്നെ ഞങ്ങൾക്ക് കുറഞ്ഞു കിട്ടി
പിന്നെ ഞങ്ങൾ ശവക്കറി കഴിക്കുന്നവരായിരുന്നു ആ ഒരു ചിലവും കുറഞ്ഞുകിട്ടി
ഞങ്ങളുടെ ഭക്ഷണരീതി മാറിയതുകൊണ്ട് വലിയൊരു സാമ്പത്തിക ബാധ്യത ഞങ്ങൾക്ക് ഒഴിവാക്കുകയും ചെയ്തു
ഏതു നേരവും ടെൻഷൻ കൊണ്ട് എന്റെ ഭാര്യയ്ക്ക് അനേകം അസുഖങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ ഒരു മരുന്നു ഇല്ലാതെയാണ് അവൾ ജീവിക്കുന്നത്
എനിക്കും ഉണ്ടായിരുന്നു നൂറുകൂട്ടം അസുഖങ്ങൾ
ഞാൻ
സ്ഥിരമായി ഇൻസുലിൻ ഉപയോഗിച്ച ആളായിരുന്നു.
ഞാൻ പ്രഷറിന്റെ ഷുഗറിന്റെയും കൊളസ്‌ട്രോൾ ന്റെ യും രക്തം അലിയാനുള്ള ഗുളികയും ഉപയോഗിച്ചിരുന്നു. Sms meditation ചെയ്തതിനു ശേഷംഅസുഖം ങ്ങൾക്കെല്ലാം നല്ല കുറവുണ്ട്
.ഇപ്പോൾ രണ്ടു ഗുളിക മാത്രമേ ഞാൻ കഴിക്കുന്നുള്ളൂ.
അസുഖങ്ങൾക്കുള്ള ട്രീറ്റ് മെന്റ് മെഡിറ്റേഷനിലൂടെ എനിയ്ക്ക് കിട്ടുന്നുണ്ട്.
അതിനപ്പുറം ഞങ്ങൾക്ക് സന്തോഷകരമായ ഒരു കുടുംബ ജീവിതം നയിക്കാൻ കഴിയുന്നു .
ഏതുനേരവും സാമ്പത്തികത്തിന്റെ പേരിൽ കലഹിച്ചിരുന്ന ഞങ്ങൾക്ക് ഇപ്പോൾ അങ്ങനത്തെ ഒരു പ്രശ്നമേയില്ല. ഞങ്ങൾക്ക് പരസ്പരം സ്നേഹിക്കാൻ കഴിയുന്നു.
പരസ്പരം ബഹുമാനിക്കാൻ കഴിയുന്നു ഭാര്യയെ സ്നേഹത്തോടെ പരിചരിക്കാൻ കഴിയുന്നു. അതുപോലെ എനിക്ക് തിരിച്ചു ലഭിക്കുന്നു.
ഞങ്ങളുടെ ചെറിയ ഒരു ബിസിനസ് ആയ മസാലപ്പൊടികളും ഓർഗാനിക് പൊടികളും
കാറ്ററിങ്ങുമായി ഞങ്ങൾ മെല്ലെ മുന്നോട്ടു നീങ്ങുന്നു.
ഞങ്ങൾക്ക് ഇപ്പോൾ എല്ലാത്തിനും ആത്മവിശ്വാസമുണ്ട്.
പണമില്ല എന്ന പ്രശ്നം ഞങ്ങളുടെ ഇടയിൽ ഇപ്പോൾ ഇല്ല.
ഞങ്ങൾക്ക് തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്നുണ്ട്.
ആരോടും സധൈര്യം കാര്യങ്ങൾ പറയാൻ സാധിക്കുന്നുണ്ട്
എനിയ്ക്ക് ലീഡർഷിപ്പ് ക്വാളിറ്റി നിലനിർത്താൻ സാധിക്കുന്നുണ്ട്.
മാക്സിമം ശവ കറികൾ ഉപയോഗിക്കുന്നവരെ അതു നിരുത്സാഹപ്പെടുത്താൻ ഞങ്ങൾക്ക് സാധിക്കുന്നുണ്ട്.
ഞങ്ങളുടെ ജീവിത രീതി തന്നെ മാറി രാവിലെ 3:00 മണിക്ക് ഒരു മടിയും കൂടാതെ എണീക്കാൻ ഞങ്ങൾക്ക് സാധിക്കുന്നുണ്ട്
അതുതന്നെ ജീവിതത്തിൽ വലിയൊരു
വഴിത്തിരിവാണ്
ഈ SMS മെഡിറ്റേഷൻ ഞങ്ങളുടെ ജീവിതത്തിലേക്ക് ലഭിച്ചിട്ടില്ലെങ്കിൽ ഞങ്ങൾ ഇന്ന് ഈഭൂമിയിൽ ഇല്ലാതായേനെ!
ഈ റോക്കറ്റ് മെഡിറ്റേഷൻ
ഞങ്ങളെ ജീവിക്കാൻ പ്രേരിപ്പിച്ചു.
കൂടുതലും അധർമ്മം മാത്രം ആചരിച്ചു നടന്ന ഞങ്ങൾക്ക് SMS മെഡിറ്റേഷൻ പഠിപ്പിച്ചു തന്ന
മഹാഗുരുവായ തസ്മൈ ഗുരുജി
അങ്ങയുടെ പാദങ്ങളിൽ ആയിരം വട്ടം ഞാനും എന്റെ കുടുംബവും നമിക്കുന്നു 🙏
നന്ദി ഗുരുജി,
നന്ദി ഗുരുമ
നന്ദി ഗുരുദേവ, നന്ദി പ്രപഞ്ചമേ🙏🙏🙏
