
ജീവിതത്തിൽ അനുഭവിച്ചുകൊണ്ടിരുന്ന ആരോഗ്യപരവും സാമ്പത്തികപരവുമായ ഒട്ടനവധി ബുദ്ധിമുട്ടുകൾക്ക് ഭക്തിമാർഗ്ഗത്തിലൂടെ ഒരു പരിഹാരം തേടി അലയുന്നതിനിടയിലാണ് അബാക്ക് മീഡിയയുടെ ഒരു വീഡിയോ യൂട്യൂബ് കൺമുന്നിൽ എത്തിക്കുന്നത് . പക്ഷേ പ്രേക്ഷകരെ ആകർഷിക്കാനോ തെറ്റിദ്ധരിപ്പിക്കാനോ വേണ്ടി കൊടുത്ത ‘മീൻ കൂട്ടി വേണം രാമായണം വായിക്കാൻ ‘ എന്നുള്ള ആ തലക്കെട്ട് ഇഷ്ടപ്പെടാത്തത് കാരണം അവഗണിച്ചു വിട്ടു. പക്ഷേ ഇതുവരെ ആർക്കും കേട്ടിട്ടില്ലാത്ത “തസ്മൈ “എന്ന പ്രത്യേക വൈബ്രേഷൻ തോന്നിക്കുന്ന ആ പേര് മനസ്സിൽ തന്നെ നിന്നു. വീഡിയോ പലതവണ സ്കിപ്പ് ചെയ്തു വിട്ടപ്പോൾ മറുനാടൻ മലയാളിയുടെ “രഞ്ജിത്ത് ഗുരുജിയും തസ്മൈ ധ്യാനവും, ബാംഗ്ലൂരിൽ നിന്ന് ഒരു കുടുംബം എഴുതുന്നു” എന്ന തലക്കെട്ടുമായി മറ്റൊരു വീഡിയോ യൂട്യൂബ് വീണ്ടും മുന്നിലെത്തിച്ചു.
കൗതുകത്തിന് അത് കേട്ടുനോക്കി. കേട്ടു കഴിഞ്ഞപ്പോൾ കൂടുതൽ അറിയാനുള്ള ആകാംക്ഷയായിരുന്നു.
പിന്നീട് തുടരെത്തുടരെ വീഡിയോകൾ സെർച്ച് ചെയ്തു കണ്ടു. അന്ധകാരത്തിലാണ്ട്, ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുമായി ആശങ്കയിൽ ഉഴലുന്ന മനുഷ്യമനസ്സിനെ കുളിരണിയിക്കുന്ന അമൃതവർഷം പോലെ ആയിരുന്നു കാഴ്ചയിൽ കേവലം 30 വയസ്സുണ്ട് എന്ന് തോന്നിച്ച ആ സ്വാമിയുടെ (അന്ന് തോന്നിയതാണ്) ഓരോ വാക്കുകളും .
ഫോൺ നമ്പറിൽ അർച്ചനാജിയെ വിളിച്ച് അന്വേഷിച്ച് 500 രൂപ അടച്ച് ഒരു ദിവസം ക്ലാസ്സിൽ കയറി . ആദ്യത്തെ ദിവസം രാവിലെ 4 30ന് കുളിക്കാൻ ഒന്നും തോന്നിയില്ല. പല്ല് തേച്ച് മുഖം കഴുകി ഇരുന്ന് ക്ലാസ്സ് കേട്ടു. രണ്ടാം ദിവസമായപ്പോൾ ഇരിക്കുന്നതിന് മുൻപ് ഒന്ന് മേൽ കഴുകുകയെങ്കിലും ചെയ്യണം എന്ന് തോന്നി. മൂന്നാം ദിവസമായപ്പോൾ നല്ല വൃത്തിയായി കുളിച്ച് ഫോണിന് മുന്നിൽ ഇരിപ്പായി. പിന്നീട് അങ്ങോട്ട് 10 ദിവസത്തെ ക്ലാസ് പൂർത്തിയാക്കി മെഡിറ്റേഷൻ തുടങ്ങാനുള്ള വെമ്പൽ ആയിരുന്നു .
അങ്ങനെ ആദ്യത്തെ ദിവസത്തെ സൺ മെഡിറ്റേഷൻ ചെയ്തു. സൂര്യന് അഭിമുഖമായി കണ്ണടച്ച് കൈകൾ കോർത്ത് കസേരയിലിരുന്നപ്പോ ൾ ആജ്ഞാചക്രയിലേക്ക് ഒരു എനർജി കടന്നുവന്ന് മെല്ലെ മെല്ലെ തല തള്ളി തള്ളി കസേരയിലേക്ക് ചായിച്ചു കിടത്തി. 45 മിനിറ്റ് 20 മിനിറ്റ് പോലെ കടന്നുപോയി . മനസ്സിന് നല്ല സുഖം. ശരീരത്തിന് മൊത്തം എനർജി .
ആദ്യദിവസത്തെ മൂൺ മെഡിറ്റേഷനും ഒരത്ഭുതമായിരുന്നു. ഇരുന്ന് മിനിറ്റുകൾ കഴിയുന്നതിന് മുന്നേ ആസ്ട്രൽ ബോഡിയിൽ ട്രീറ്റ്മെന്റുകൾ തുടങ്ങി . ദ്രുതഗതിയിലും സാവധാനത്തിലും പലതാളത്തിൽ കാൽമുട്ടുകൾ പരസ്പരം കൂട്ടിയിടിപ്പിച്ചു . തല ഇരുവശത്തേക്കും കസേരയിൽ വച്ച് ഉരുട്ടിയും 45 മിനിറ്റ് റസ്റ്റ് ഇല്ലാതെ ട്രീറ്റ്മെന്റ് കിട്ടിക്കൊണ്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും ഇത് തുടർന്നു.
ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോഴേക്കും ഭർത്താവും ആറു വയസ്സുകാരൻ മകനും മെഡിറ്റേഷൻ തുടങ്ങി.
ജീവിതത്തിൽ വന്ന മാറ്റങ്ങൾ
1 ശവക്കറി ബഹിഷ്കരണം
സ്വയം മനസ്സുമടുത്ത് എന്നെന്നേക്കുമായി ശവക്കറിയോട് വിട പറയാൻ കഴിഞ്ഞു എന്നുള്ളതാണ് ജീവിതത്തിൽ വന്ന ഏറ്റവും വലിയ മാറ്റം.
2. ബ്രാഹ്മ മുഹൂർത്തം
ബ്രഹ്മ മുഹൂർത്തത്തിൽ ഉണരുക എന്ന ആശയത്തോട് ഏറെ ഇഷ്ടമായിരുന്നെങ്കിലും ഇന്നത്തെ സാമൂഹ്യ ജീവിതത്തിനിടയിൽ ഇത് പ്രാവർത്തികമാക്കുക ബുദ്ധിമുട്ടാണ് എന്നായിരുന്നു എന്റെ ധാരണ. പക്ഷേ കഴിഞ്ഞ ഒരു വർഷത്തോളമായി ഒരു ദിവസം പോലും മുടങ്ങാതെ ഇത് അനുവർത്തിച്ചു പോരുകയും ഇന്ന് ഏഴ് വയസ്സുള്ള മകൻ അടക്കം 4 30ന് കുളിച്ച് സൂം ക്ലാസിൽ കയറുകയും ചെയ്യുന്നു.
3. ആശങ്കയില്ലാത്ത ജീവിതം
ഗുരുജിയിലൂടെ ഞങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയൊരു പുണ്യമാണ് ഒട്ടുംതന്നെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടാത്ത സമാധാനപൂർണമായ സംതൃപ്തി നിറഞ്ഞ ദൈനംദിന ജീവിതം .
4. ശാരീരിക സൗഖ്യം
ചെറുപ്പം മുതൽ അനുഭവിച്ചു വന്നിരുന്ന കഠിനമായ അലർജിയിൽ നിന്നും മോചനം നേടി. നിരന്തരമായുള്ള തലവേദന, കൈകാൽ തരിപ്പ്,ഉന്മേഷക്കുറവ്, ഉറക്കം തൂങ്ങുന്ന അവസ്ഥ,വിറ്റാമിൻ ഡിയുടെ കുറവ്, ഹിമോഗ്ലോബിന്റെ കുറവ്,വെള്ളപോക്ക്, വജൈനൽ പ്രോബ്ലം എന്നിവ പരിഹരിക്കപ്പെട്ടു.
അഡിനോയിടും ടോൺസിൽ പ്രശ്നങ്ങളും കാരണം ഉറക്ക പ്രശ്നങ്ങൾ നേരിട്ടു വന്നിരുന്ന മകന്റെ ഉറക്ക പ്രശ്നങ്ങൾ മാറി. ടങ് ടൈ കാരണം സംസാരത്തിൽ കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന മകന്റെ 95 ശതമാനം സംസാരവും നേരെയായി. അക്ഷരസ്ഫുടത വന്നു. പഠനത്തിൽ ഏകാഗ്രതയും ശ്രദ്ധയും വർദ്ധിച്ചു.
നിരന്തരം നടുവേദന അനുഭവിച്ചുവന്നിരുന്ന ഭർത്താവിന്റെ നടുവേദന കുറഞ്ഞു . കണ്ണിനും പല്ലിനും ട്രീറ്റ്മെന്റ് ലഭിക്കാറുണ്ട്.
5. ആരും പഠിപ്പിക്കാത്ത മൂല്യങ്ങൾ
എല്ലാ ജീവികളോടും കരുണ വർദ്ധിച്ചു . നിസ്വാർത്ഥത,ധർമ്മം ഇവ എന്താണെന്നും എങ്ങനെയാണെന്നും മനസ്സിലാക്കി. ദാമ്പത്യജീവിതം എന്താണെന്നും എന്തിനാണെന്നും ഉൾക്കൊണ്ടു . നല്ല ചിന്തകളിലൂടെ എങ്ങനെ ജീവിതത്തെയും സാഹചര്യങ്ങളെയും സൃഷ്ടിക്കാം എന്ന് പഠിച്ചു.
അങ്ങനെ അങ്ങനെ പറഞ്ഞാൽ തീരാത്ത അത്രയും നേട്ടങ്ങളുടെ ലിസ്റ്റ് നീണ്ട് നീണ്ട് പോവുകയാണ്
