ഞാൻ മുരളി. 57വയസ്സ്.
Portugal ലിൽ ജോലി ചെയ്യുന്നു. Sms meditation 2024 may 18ാം തിയതിമുതൽ ചെയ്തുവരുന്നു. ഇതുവരെ ഉള്ള എൻ്റെ meditation അനുഭവങ്ങൾ. എനിക്ക് കണ്ണിന് കാഴ്ച ശക്തി കുറവായിരുന്നു. ആദ്യഘട്ട meditation നിൽ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ തന്നെ കാഴ്ച തിരിച്ചു കിട്ടി. May 21ാം തിയതി sun meditation നിൽ ഒരു അപകടം മുൻകൂട്ടി കാണിച്ചുതന്നു പ്രപഞ്ചം. അതുകഴിഞ്ഞ് മൂന്നു ദിവസത്തിനു ശേഷം company ൽ ഒരു machine നിൽ നിന്നും ഗ്യാസ് leak ആയി തീപ്പിടുത്തം ഉണ്ടായി. അത് തക്കസമയത്ത് കാണുകയും തീയണയ്ക്കാൻ സാധിച്ചതുകൊണ്ട് വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. Meditation നു മുമ്പ് may 2ാം തിയ്യതി company യിൽ നിന്നും ജോലിമതിയാക്കി പോകാൻ പറഞ്ഞു ഒരു മാസത്തെ സമയം തന്നു. അതുകഴിഞ്ഞ് ഒരു മാസത്തേക്ക് കൂടി ജോലി നീട്ടിത്തരുവാൻ അപേക്ഷിച്ചു അപ്പോൾ അദ്ദേഹം മുമ്പ് പറഞ്ഞ കാര്യം മറന്നു പോയിരുന്നു. ജോലി നിർത്തി പോകാൻ ഞാൻ പറഞ്ഞില്ലല്ലോ ജോലിചെയ്യുന്നത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് എന്നോട് തിരിച്ചു ചോദിച്ചു അങ്ങനെ എനിക്ക് അവിടെ തന്നെ ജോലിയിൽ തുടരാൻ സാധിച്ചു. അന്ന് ജോലി നഷ്ടപ്പെട്ടിരുന്നുവെങ്കിൽ വലിയ ബുദ്ധിമുട്ടാവുമായിരുന്നു. അവിടെയും പ്രപഞ്ചം തുണയായി.
2014 മുതൽ തുടങ്ങിയതാണ് നടുവേദന. doctor റിനെ കാണിച്ചു x ray എടുത്തു. ഭാരമെടുക്കാൻ പാടില്ല കഠിനമായ ജോലികൾ ചെയ്യാൻ പാടില്ല operation വേണം എന്ന് പറഞ്ഞതാണ്. കഴിഞ്ഞ പത്തു വർഷമായി സ്വയം ചികിത്സിച്ച് വളരെ ബുദ്ധിമുട്ടി ജോലികൾ ചെയ്തുവന്നതായിരുന്നു. Sms meditation ചെയ്തതിലൂടെ നടുവേദന ഇല്ലാതായി. അതുപോലെ കാൽമുട്ട് വേദന കാരണം സ്റ്റെപ്പുകൾ കയറാൻ വളരെ അധികം ബുദ്ധിമുട്ട് ആയിരുന്നു. കഴുത്ത് വേദന കൈമുട്ട് വേദന ഇവയൊന്നും ഇപ്പോൾ ഇല്ല. കുറച്ചുകാലമായി sugar level 300 നു മുകളിലായിരുന്നു. Meditation നും exercise ഉം ചെയ്യുന്നതുകൊണ്ട് ഇപ്പോൾ normal ആണ്.
വളരെ കാലമായി cold feet ഉണ്ടായിരുന്നു.
ഏത് ചൂട് സമയത്തും കാലിൽ കബ്ലി ചുറ്റിയാണ് ഉറങ്ങുക. തണുപ്പു സമയത്ത് room heater on ആക്കി കാൽ ചൂടാക്കിയത്തിന് ശേഷമേ ഉറങ്ങാൻ സാധിക്കുകയുള്ളൂ. ഒരു ദിവസം ആശ്രമത്തിൽ sun meditation ചെയുന്ന സമയത്ത് heart ന് astral surgery ലഭിച്ചു. Meditation കഴിഞ്ഞ് എഴുന്നേറ്റപ്പോൾ by pass surgery കഴിഞ്ഞ പോലെത്തെ അനുഭവമായിരുന്നു. നല്ല ക്ഷീണമുണ്ടായിരുന്നു കുറച്ചു സമയത്തേക്ക്. ഹൃദ്ധയത്തിൽ തുന്നിക്കെട്ടി വച്ചിരിക്കുന്നതായി കുറച്ചു ദിവസത്തോളം അനുഭവപ്പെട്ടു. കാലിലെ തണുപ്പ് പൂർണമായി ഇല്ലാതായി.
ജാതകവശാൽ 2024 ലിൽ ഒരു വീഴ്ച ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. സഹപ്രവർത്തകർ പലരും അത് സ്വപ്നത്തിൻ കാണുകയും മുന്നറിയിപ്പ് തരുകയും ചെയ്തു. ഗുരുകൃപയാൽ അങ്ങനെ ഒരു അപകടം ഉണ്ടായില്ല. പിന്നീട് നാട്ടിൽ വരുവാൻ leave ചോദിച്ചു 30 ദിവസത്തെ അവധിയാണുണ്ടായിരുന്നത്. Leave application fill ചെയ്യുമ്പോൾ super wiser തന്നെ രണ്ടു മാസവും 11 ദിവസവും leave തന്നു അതൊരു വലിയ അതിശയമായി എങ്ങനെ കണക്കാക്കിയാലും ഇത്രയും ദിവസം leave കിട്ടാൻ സാധ്യതയില്ല. അവിടെയും പ്രപഞ്ചത്തിൻ്റെ ഇടപെടൽ ഉണ്ടായി.
എൻ്റെ അറവില്ലായ്മകൊണ്ട് സാമ്പത്തികമായി മെച്ചമില്ല എന്നു പറഞ്ഞു. Back pain നിനും heart നും operation ചെയ്യാൻ hospital ലിൽ പോയിരുന്നുവെങ്കിൽ
എന്തുമാത്രം സാമ്പത്തിക ചിലവുണ്ടാകുമായിരുന്നു. മാനസിക സമ്മർദ്ദം വേറെയും. ഇത്രയും അനുഭവവും അനുഗ്രഹവും തന്ന ഗുരുജിക്കും പ്രപഞ്ചത്തിനും എങ്ങനെ നന്ദി പറയണമെന്നറിയില്ല.

