






















ശ്രീനാരായണഗുരുദേവ കൃതികളുടെ പഠനവും പല വ്യക്തികളും അവരുടെ ഭാവനയ്ക്കനുസരിച്ച് ഗുരുദേവ കൃതികളെ വ്യാഖ്യാനം ആക്കിയത് മനപ്പാഠമാക്കി പറഞ്ഞു നടക്കുന്ന കാലം(2020)ഗുരുദേവ കൃതികളുടെ പഠന ഗ്രൂപ്പ് വഴി ബ്രഹ്മജ്ഞാനിയായ തസ്മൈ ശ്രീഗുരുജിയുടെ SMS മെഡിറ്റേഷൻ്റെ Zoom ക്ലാസ്സിൽ പങ്കെടുത്തു.ഗുരുജിയുടെ അനുവാദത്തോടെയും അനുഗ്രഹത്തോടെയും മെഡിറ്റേഷൻ ആരംഭിച്ചു തുടക്കം മുതൽ തന്നെ നല്ല അനുഭവങ്ങൾ ആയിരുന്നു,ലളിത സഹസ്രനാമത്തിലെ മന്ത്രങ്ങൾ എസ്എംഎസ് മെഡിറ്റേഷനിലൂടെ അനുഭവിച്ചറിയാൻ ഭാഗ്യം ലഭിച്ചു.ഓരോന്നോരോന്നായി ഓരോ ചക്രാസും തുറന്നതും അതിൻ്റെആനന്ദവും അനുഭവിച്ചറിഞ്ഞു.
എല്ലാ ജീവജാലങ്ങളോടും അനുകമ്പയും വാത്സല്യവും ,ഒരു ചെടിയിൽ നിന്നും ഒരു പൂവ് പോലും നുള്ളാൻ തോന്നാത്ത വിധത്തിൽ മനസ്സിൻറെ തലം ഉയർന്നു എസ്എംഎസ് മെഡിറ്റേഷനിലൂടെ
ദിനചര്യകളിൽ നല്ലൊരു മാറ്റം വരുത്തുവാൻ സാധിച്ചു.
പ്രപഞ്ചം സൂക്ഷ്മ ശരീരം കൊണ്ട് ആഗ്രഹിക്കുന്ന ചിത്രങ്ങൾ വരച്ചു കാണിച്ച് അതിനുള്ളിലെ പ്രപഞ്ചരഹസ്യങ്ങളെ മനസ്സിലാക്കി തരുന്നു.
ബ്രഹ്മജ്ഞാനിയായ തസ് മൈ ഗുരുജിയുടെ Zoom ക്ലാസ്സ്എല്ലാ ദിവസവും രാവിലെ 4. 30 ആരംഭിക്കുന്നു.ഇപ്പോൾ മെഡിറ്റേഷൻ തുടങ്ങിയിട്ട് അഞ്ചുവർഷം ആകുന്നു ഇന്നും ഒരു ആവർത്തനവിരസത തോന്നാറില്ല അത്രമാത്രം അറിവുകളാണ് ഗുരുജയിൽ നിന്നും ലഭിക്കുന്നത്.ഗുരുജിയിൽ നിന്നും ലഭിച്ച അറിവിനെ പ്രപഞ്ചം ചിത്രം ആക്കിയപ്പോൾ,ഒന്നു രണ്ടു ചിത്രങ്ങളെ ഇവിടെ വിവരിക്കുകയാണ്
ശ്രീനാരായണ ഗുരുദേവൻ മരുത്വാമലയിലെ പിള്ളത്തടം ഗുഹയിൽ ഏഴ് വർഷക്കാലം തപസ്സനുഷ്ഠിച്ചു.അവിടെ ഗുരുദേവൻ ഷേവിംഗ് സെറ്റുമായിട്ടല്ല പോയത്.ഗുരുദേവന്റെ താടിയും മുടിയും വളർന്നിരുന്നു മനോഹരമായ മുഖം, മുടി മനോഹരമായി കെട്ടിവച്ചിരിക്കുന്നു.താടിയും നല്ലതുപോലെ വളർന്നു.താടിയുടെ അറ്റത്ത് പലപല കെട്ടുകളായി കെട്ടിയിരിക്കുന്നു.ഗുരുദേവന്റെ തുടയിൽ ഒരു മറുകുള്ളതായി വായിച്ചിട്ടുണ്ട്,ആ ഭാഗത്തായി ഒരു മറുകും പ്രപഞ്ചം ഈ ചിത്രത്തിൽ വരച്ചു കാണിച്ചു. ആദ്യകാലങ്ങളിൽ ചിത്രംവരച്ചു കഴിയുമ്പോൾ ഉള്ളിൽ നിന്ന് തന്നെ ആ ചിത്രത്തെക്കുറിച്ച് പറഞ്ഞുതരുമായിരുന്നു,പിന്നീട് ഓരോ ചിത്രങ്ങളെയും തത്വങ്ങൾ മനസ്സിലാക്കി തന്നു.ദേവി ദേവന്മാരുടെ മനോഹരമായ രൂപങ്ങളും പ്രപഞ്ചത്തിലെ കാണുവാൻ ആഗ്രഹിക്കുന്നതും സൂക്ഷ്മ ശരീരം കൊണ്ട് വരച്ചു കാണിക്കുന്നു.
മറ്റൊരു ചിത്രത്തെക്കുറിച്ച് ” ഘണ്ഠാകർണ്ണ സ്വാമി’
തൊട്ടടുത്ത ക്ഷേത്രത്തിൽ ദേവിയുടെയും മറ്റൊരു പ്രതിഷ്ഠ ഘണ്ഠാകർണ്ണസ്വാമിയുടേതുമാണ്. ആദ്യകാലങ്ങളിൽ ഘണ്ഠാ കർണ്ണസ്വാമിയുടെപ്രതിഷ്ഠയുടെ സ്ഥാനത്ത് ഒരു ചിതൽപ്പുറ്റായിരുന്നു അതു വളർന്നുകൊണ്ടേയിരുന്നു.പിന്നീട് അതിനെ ഭഗവാൻറെ ഒരു രൂപത്തിലേക്ക് ആവാഹിച്ച് ആരാധിച്ചു പോരുന്നു,ഈ ഘണ്ഠാകർണ്ണ സ്വാമിയെവരയ്ക്കുവാൻ ആഗ്രഹം തോന്നിയപ്പോൾ പ്രപഞ്ചം വരച്ചു കാണിച്ചത്,നാക്ക് പുറത്തേക്ക് നീട്ടി,മനോഹരമായ കിരീടം ചൂടിയ ചിതലിനെ പോലെയുള്ള ഒരു ജീവിയെയാണ്.നമ്മൾ പല പാമ്പുകളെയും കണ്ടിട്ടുണ്ട് എന്നാൽ ചിലതിനെ മാത്രം സർപ്പമായി ആരാധിക്കുന്നു അതിന് നൂറും പാലും നിവേദ്യം ആയി നൽകുന്നു.ഇവിടെ ഘണ്ഠാകർണ്ണന് നിവേദ്യമായി കൽപ്പിച്ചിട്ടുള്ളത് കരിക്കാണ്.ജ്യോതിശാസ്ത്രം സത്യമാണ് അതുകൊണ്ടാവാം ഘണ്ഠാകർണ്ണ സ്വാമിക്ക്കരിക്ക് നിവേദ്യം ആയി കൽപ്പിച്ചത്.
ക്ഷേത്രത്തിൽ ചെല്ലുന്ന ഭക്തർ ഭഗവാൻറെ രൂപത്തെയാണ് പൂജിക്കുന്നതും ആരാധിക്കുന്നതും യഥാർത്ഥത്തിൽ അതൊരു ചിതൽ ആണ്
സത്യത്തിൻ്റെ മുഖം സ്വർണ്ണ പാത്രം കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്. ആ സ്വർണ്ണ പാത്രത്തിൻ്റെ തിളക്കത്തിൽ ഭ്രമിച്ചിരിക്കാതെ അതിൻ്റെ മൂടി മാറ്റി നോക്കിയാൽ സത്യത്തെ അനുഭവിച്ചറിയാം’
ഈ മായാ ലോകത്ത് നിന്ന് സത്യത്തെ അനുഭവിച്ചറിയാനുള്ള ലളിതമായ ഒരു ധ്യാനമാർഗ്ഗമാണ് SMS മെഡിറ്റേഷൻ. ഗുരുതത്ത്വത്തിലൂടെ പ്രപഞ്ചവുമായി കണക്റ്റ് ചെയ്യുന്നതിലൂടെ പ്രപഞ്ചത്തിൽ നിന്നും ലഭിക്കുന്ന അനുഗ്രഹം വിവരണാതീതമാണ്. പൂർണ്ണമായും പ്രപഞ്ചത്തിൻ്റെ സംരക്ഷണം മനസ്സിലാക്കി ആ ആനന്ദത്തിലും സന്തോഷത്തിലുമാണ് ഞാൻ. ദിനചര്യകളിൽ തന്നെ നല്ലൊരു മാറ്റം വരുത്തുവാനും, ശരീരത്തിനു വേണ്ട എക്സ്സർസൈസ്സുകൾ പ്രപഞ്ചം സൂക്ഷ്മശരീരം കൊണ്ട് ചെയ്തു തരുന്നു.
ആദ്യമായി 2021-ൽ പ്രപഞ്ചം വരച്ച ചിത്രം
യോഗ ചെയ്യുന്നത് 2025-ൽ എത്തിയപ്പോൾ പ്രപഞ്ചം വരപ്പിക്കുന്നത്
ശ്രീഗുരുവായൂരപ്പൻ
കുറെയേറെ ചിത്രങ്ങൾ വരച്ചു ഇപ്പോഴും വരച്ചു കൊണ്ടിരിക്കുന്നു. അധർമ്മത്തിന് കൂട്ട നിന്നതിന് പ്രപഞ്ചം നൽകിയത് നടുവേദനയായിട്ടായിരുന്നുവെങ്കിലും പ്രപഞ്ചത്തിൻ്റെ മറ്റൊരു അനുഗ്രഹവും അനുഭവിച്ചറിയാൻ ഭാഗ്യം ലഭിച്ചു. ഞാൻ ആഗ്രഹിക്കുന്ന സമയത്തും എൻ്റെ ശരീരത്തിനു വേണ്ട എക്സ്സർസൈസ്സ് പ്രപഞ്ചം സൂക്ഷ്മശരീരം കൊണ്ട് ചെയ്തു തരുന്നു. ഇനിയുള്ള കാലം പൂർണ്ണമായും ധർമ്മത്തിൽ അധിഷ്ഠിതമായി ജീവിച്ച് ഗുരുതത്ത്വവും പ്രപഞ്ച തത്ത്വവും പാലിച്ച് ജീവിക്കണമെന്നും ഗുരുപരമ്പരയിൽ തസ്മൈ ശ്രീഗുരുജിയെ ചേർത്തിരിക്കുന്നതുപോലെ ഗുരുജിയുടെ ശിഷ്യഗണങ്ങളിലെ ഒരു ശിഷ്യയായി എന്നെ ചേർത്ത് വയ്ക്കണമേ എന്ന് പ്രാർത്ഥനയോടെ, ആ പാദങ്ങളിൽ സാഷ്ടാംഗം വീണ് നമസ്ക്കരിച്ചു കൊണ്ട് അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ എല്ലാ തെറ്റുകൾക്കും മാപ്പ് ചോദിച്ചുകൊണ്ടും എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറഞ്ഞു കൊണ്ട് എൻ്റെ വാക്കുകൾ ഗുരുപാദങ്ങളിൽ സമർപ്പിക്കുന്നു.
നന്ദി ഗുരു ജീ
നന്ദി ഗുരുദേവ
നന്ദി പ്രപഞ്ചമേ

