ദൈവത്തെ കാണാനുള്ള സൂത്രം

ആത്മോപദേശ ശതകം – 1


“അറിവിലുമേറിയറിഞ്ഞിടുന്നവ൯ത-
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-
ത്തെരുതെരെ വീണുവണങ്ങിയോതിടേണം”.


നമ്മുടെ ഉള്ളിൽ സദാ കത്തിനിൽക്കുന്ന ആ ചൈതന്യത്തെ / ആ മഹത്തായ അറിവിനെ അറിയാൻ ഉള്ള സൂത്രം ആണ് ഗുരുദേവൻ നമുക്ക് പറഞ്ഞു തന്നിരിക്കുന്നത്,


“കണ്ണുകൾ അഞ്ചും ഉള്ളടക്കി തെരു തെരെ വീണു വണങ്ങിയോതിടേണം”.


കണ്ണുകൾ അഞ്ചും ഉള്ളിലേക്ക് തിരിക്കണം എന്ന് പറഞ്ഞാൽ പുറമെയുള്ള വിഷയങ്ങളുടെ പിന്നാലെ പോകാതെ, ഇന്ദ്രിയങ്ങൾ എല്ലാം നമ്മളിലേക്ക് തിരിച്ച് നമ്മൾ സ്വയം അവനവനെ വിശകലനം(self analysis) ചെയ്യാൻ തുടങ്ങണം.

 

തെരുതെരെ വീണു വണങ്ങി ഓത്തിടേണം – ഓരോ നിമിഷവും നമ്മളുടെ തെറ്റുകളും, കുറവുകളും മനസിലാക്കി അതിനെ മറികടക്കാൻ നിരന്തരം അഭ്യാസം ചെയ്യണം. നമ്മൾ ചെയ്യുന്ന ഓരോ “പ്രവർത്തിയും ധർമത്തിലധിഷ്ഠിതമായിരിക്കണം”. ധർമാധർമങ്ങൾ മനസിലായി ജീവിക്കണമെങ്കിൽ ഗുരുമാർഗത്തിൽ സഞ്ചരിക്കണം. ഗുരുതത്വം അക്ഷരംപ്രതി അനുസരിച്ച്, പഞ്ചശുദ്ധിയും, പഞ്ചധർമവും അനുഷ്ഠിച്ച് ജീവിക്കണം..

 

ഓരോരോ തെറ്റുകൾ ചെയ്തിട്ടു വെറുതെ ഗുരുവിൻ്റെ മുന്നിൽ നമസ്കരിച്ചു ക്ഷമ പറയുന്നതിൽ യാതൊരർത്ഥവുമില്ല. തൻ്റെ തെറ്റ് ബോധ്യപ്പെട്ടാൽ, അതിൽ നിരന്തരം പശ്ചാത്തപിച്ച്, ആ തെറ്റുകൾ തിരുത്തി പിന്നീട് ഒരിക്കലും ആവർത്തിക്കാതെ ഇരിക്കാൻ നിരന്തരം നമ്മൾ പ്രാക്ടീസ് ചെയ്യണം. നമ്മുടെ ഓരോ പ്രവർത്തിയും അതുൾക്കൊള്ളുന്ന വിധത്തിൽ ആവണം. അപ്പോൾ മാത്രമേ നമ്മളിൽ പരിവർത്തനം ഉണ്ടാവുകയുള്ളു.

 

അങ്ങനെ ഒരു ഗുരുതത്വത്തിൽ മുറുകെ പിടിച്ച്, പ്രപഞ്ചധർമത്തിൽ നിന്നും വ്യതിചലിക്കാതെ ഓരോ നിമിഷവും നമ്മളെ ശുദ്ധമാക്കികൊണ്ടിരിക്കണം. അതായത് നമ്മുടെ ആത്മസമർപ്പണമാണ് ഇവിടെ വേണ്ടത്. അങ്ങനെ സ്വയം ശുദ്ധമായി ശുദ്ധമായി നമ്മൾ നിസ്വാർത്ഥരാകുമ്പോൾ പ്രപഞ്ചം തരുന്ന അനുഗ്രഹമാണ് ഈശ്വര ചൈതന്യത്തെ അറിയാനുള്ള ഭാഗ്യം. നമ്മുടെ ഉള്ളിലെ ചൈതന്യം തെളിഞ്ഞു തെളിഞ്ഞു വരുന്നത് ഓരോരുത്തർക്കും സ്വയം അനുഭവിച്ചറിയാൻ സാധിക്കും…

 

ആയിരം സൂര്യൻ ഉദിക്കുന്നതുപോലെ ”അറിവ്” ഒന്നൊന്നായി നമ്മളിലേക്ക് വരാൻ തുടങ്ങും…

 

ആ അറിവ് ഉദിക്കുമ്പോൾ,
നമ്മളിലെ അഹങ്കാരം ഇല്ലാതാകും,
എളിമയുണ്ടാകും,
നമ്മൾ നിസ്വാർത്ഥരായി മാറും.


സകല ചരാചരങ്ങളോടും സ്നേഹവും ബഹുമാനവും അനുകമ്പയും തോന്നും…
ഒന്നിനെയും ഉപദ്രവിക്കാൻ തോന്നില്ല

“വാഴണം വാഴണം സുഖം” എന്ന് ഗുരുദേവൻ പറഞ്ഞു തന്നപോലെ “ആത്മസുഖം” അനുഭവിച്ച് ഓരോ നിമിഷവും സുഖമായി ജീവിക്കാൻ സാധിക്കും. .

 

ഇതിലേക്ക് എത്തിപ്പെടാനുള്ള ഏറ്റവും ലളിതമായ മാർഗമാണ് “SMS മെഡിറ്റേഷൻ”.

Leave a Comment

Your email address will not be published. Required fields are marked *


WhatsApp
YouTube
YouTube
Instagram
Scroll to Top