loading

COMPLICATED MEMORY AND FAMILY PROBLEMS

  • Home
  • Blog
  • COMPLICATED MEMORY AND FAMILY PROBLEMS

COMPLICATED MEMORY AND FAMILY PROBLEMS

ഇന്നത്തെ നമ്മുടെ വിവാഹങ്ങൾ കൂടുതലും വിദ്യാഭ്യാസം, സൗന്ദര്യം, പണം, പ്രശസ്തി, family status തുടങ്ങി ബാഹ്യമായ ഘടകങ്ങളെ ആശ്രയിച്ചാണ് നടത്തുന്നത്. മാനസിക പൊരുത്തം ഇല്ല. വിവാഹം കഴിക്കുന്ന പുരുഷനും സ്ത്രീയും പരസ്പരം സ്നേഹിക്കാൻ തുടങ്ങുന്നതുപോലും ബാഹ്യമായ ഈ ഘടകങ്ങളെ മുൻനിർത്തിയാണ്. ഇവിടെ നമ്മുടെ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും ഏറ്റക്കുറച്ചിലുകൾ വരുമ്പോൾ സ്നേഹത്തിന്റെ അളവിലും മാറ്റങ്ങൾ വരുന്നു.

മനസ് എന്നത് പ്രപഞ്ചം മുഴുവൻ നിറഞ്ഞു കിടക്കുന്ന ഒരു തത്വമാണ്. അത് ഒരു വ്യക്തിയുടെ നിയന്ത്രണത്തിലല്ല. മാനസിക പൊരുത്തം ഇല്ലാത്തതിന് കാരണം നമ്മളിലെ കോമ്പ്ലിക്കേറ്റഡ് ആയിട്ടുള്ള ചിന്തകൾ ആണ്. അതുകൊണ്ടു ഒരാളുടെ ശരി മറ്റൊരാളുടെ കാഴ്ചപ്പാടിൽ തെറ്റായി തോന്നും. ഇത്തരത്തിലുള്ള ചിന്തകൾ എന്ന് ഇല്ലാതാകുന്നുവോ, അന്ന് ആ വ്യക്തി പ്രപഞ്ച തത്വവുമായി connect ആവും. അവിടെ വ്യക്തിപരമായ ഇഷ്ടങ്ങളും, താല്പര്യങ്ങളും ഒന്നുമില്ല. ഭാര്യയും-ഭർത്താവും പ്രപഞ്ചത്തിന്റെ control ഇൽ ആയിരിക്കും. ഒരാൾ മനസ്സിൽ ചിന്തിക്കുന്ന നിമിഷം മറ്റെയാൾ അതുപോലെ പ്രപർത്തിക്കുന്നതു അനുഭവത്തിൽ അറിയാൻ സാധിക്കും. എല്ലാരും പറയും കുടുംബജീവിതം പരസ്പരം adjust ചെയ്തു ജീവിച്ചു തീർക്കേണ്ടുന്ന ഒന്നാണ് എന്ന്. പക്ഷെ നമ്മളിലെ complicated memory ഇല്ലാതാക്കാൻ സാധിച്ചാൽ ഈ adjustment എന്ന വാക്കിനു ഭാര്യ - ഭർത്താക്കന്മാർക്കിടയിൽ ഒരു സ്ഥാനവും ഇല്ലാതാവും, അത്രമാത്രം ഒന്നുപോലെ ചിന്തിക്കാനും പ്രവർത്തിക്കാനും സാധിക്കും.

നമ്മളെ അലട്ടുന്ന ഏതു തരത്തിലുള്ള ചിന്തകൾ ആയാലും, അതിനെ wipe out ചെയ്യാൻ ഈ പ്രപഞ്ചത്തിൽ സൂര്യന് മാത്രമേ സാധിക്കൂ. അതിനു ഒരുവൻ ഈ പ്രപഞ്ച ധർമം (നിയമം) അനുസരിച്ച് ജീവിക്കണം. പ്രപഞ്ച നിയമം അനുസരിച്ച് ജീവിക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന ഒരു സുഖം ഉണ്ട്, ചിന്തകൾ ഒന്നുമില്ലാതെ ശരീര ബോധത്തിൽ നിന്നും പ്രപഞ്ച ബോധത്തിലേക്ക് ലയിച്ച് ചേരുന്ന അനുഭവ തലം. Cosmic energy ആണ് ഇവിടെ നമ്മളെ കണ്ട്രോൾ ചെയ്യുന്നത്. അങ്ങനെയുള്ളവരെ സംബന്ധിച്ച് , ജാതകം ഉൾപ്പെടെ നമ്മൾ സാധാരണ നോക്കുന്ന പൊരുത്തങ്ങൾക്കൊന്നും പ്രാധാന്യം ഇല്ല. ഇങ്ങനെയുള്ള വിവാഹങ്ങളിൽ ഒരാൾക്ക് മറ്റെയാളെ പൂർണമായും ഉൾക്കൊള്ളാൻ സാധിക്കും, നിസ്വാർത്ഥമായി സ്നേഹിക്കാൻ സാധിക്കും. വഴക്കുകളോ, അഭിപ്രായവ്യത്യാസങ്ങളോ ഉണ്ടായാലും, സ്നേഹം എന്നത് എന്നും ഒരേ പോലെ നിലനിൽക്കും. ഇങ്ങനെ ഒരാളെ കെട്ടിയതിനെയോർത്ത് ഒരിക്കലും ഒരു കുറ്റബോധമോ, ദുഖമോ ഉണ്ടാവില്ല. മറ്റുള്ളവരുടെ ജീവിതവുമായി comparison വരില്ല. തെറ്റുകളും, കുറവുകളും, നല്ലതും ചീത്തയും എല്ലാം ഒരേ പോലെ ഉൾക്കൊണ്ടു ജീവിക്കാൻ സാധിക്കും. ബാഹ്യമായ ഒന്നിനും ഉള്ളിലെ സ്നേഹവും ആത്മാർത്ഥതയും ഇല്ലാതാക്കാൻ സാധിക്കില്ല. ഭാര്യ-ഭർതൃ ബന്ധം അത്രയ്ക്ക് നിഷ്കളങ്കവും, നിസ്വാർത്ഥവുമാകും.

ഗുരുക്കന്മാർ പറയുന്നു,
"ഭാര്യ-ഭർത്താക്കന്മാർ നിഷ്കളങ്കമായ സ്നേഹത്തോടെ എവിടെ വസിക്കുന്നുവോ അവിടെ സർവ ഐശ്വര്യവും വന്നു ചേരും".

Leave a Reply

error: Content is protected !!
X